കോവിഡ് പ്രതിരോധകാലത്തെ കേരള പൊലീസ്; ദൃശ്യാവിഷ്‌കാരവുമായി ഒരുകൂട്ടം വനിത പൊലിസുകാർ
- Published by:user_49
- news18-malayalam
Last Updated:
കേരളാ പൊലീസിൽ ആദ്യമായാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് ഒരു വിഡിയോ ചിത്രം പുറത്തിറക്കുന്നത്
തൃശൂർ: കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവനും ആഞ്ഞുവീശുമ്പോൾ ലോക മാധ്യമങ്ങൾ പോലും കേരളത്തിന്റെ ചെറുത്തുനിൽപ്പിനെ പ്രശംസിക്കുകയാണ്. ഈ അവസരത്തിൽ കോവിഡ് പ്രതിരോധകാലത്തെ പോലീസ് എന്താണെന്നതിന്റെ ദൃശ്യാവിഷ്‌കാരവുമായി എത്തിയിയിരിക്കുകയാണ് തൃശൂർ സിറ്റിയിലെ വനിതാ പോലിസ് ഉദ്യോഗസ്ഥർ.
"പോരാട്ടത്തിന്റെ നാൾവഴികൾ" എന്ന ഒരു ഗാനവുമായാണ് അവർ കൊറോണക്കെതിരെയുള്ള ബോധവൽക്കരണത്തിൽ പങ്കാളികളായിരിക്കുന്നത്. ഈ ഗാനരംഗം സംവിധാനം ചെയ്തിരിക്കുന്നത് യുവ സിനിമാ സംവിധായകൻ സുദീപ് ഇ എസ് ആണ്. കേരളാ പോലീസിൽ ആദ്യമായാണ് വനിതാ പോലീസ് ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് ഒരു വിഡിയോ ചിത്രം പുറത്തിറക്കുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസ് വീഡിയോ റിലീസ് ചെയ്തു.
You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
കോണ്ടസ എന്ന ചിത്രത്തിലൂടെയും നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ യുവ സിനിമാ സംവിധായകനാണ് സുദീപ്.ഇ.എസ്. സുദീപിന്റേതായി ഈ കൊറോണ കാലഘട്ടത്തിൽ ബോധവത്കരണത്തിനുള്ള മൂന്നാമത്തെ വീഡിയോ ആണ് "പോരാട്ടത്തിന്റെ നാൾവഴികൾ". കോഴിക്കോട് നർക്കോട്ടിക് DYSP അശ്വിൻകുമാർ ആണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. പ്രേംകുമാർ വടകരയുടെ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എടപ്പാൾ വിശ്വവും സാന്ദ്ര ശശികുമാറും ചേർന്നാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 19, 2020 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പ്രതിരോധകാലത്തെ കേരള പൊലീസ്; ദൃശ്യാവിഷ്‌കാരവുമായി ഒരുകൂട്ടം വനിത പൊലിസുകാർ


