advertisement

23കാരിയുടെ ആത്മഹത്യ: മഹാരാഷ്ട്ര വനം മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു

Last Updated:

ഫെബ്രുവരി 8 മുതൽ രണ്ടാഴ്ച പുറം ലോകവുമായി ബന്ധമില്ലാതിരുന്ന റാത്തോഡ് ഫെബ്രുവരി 23 ന് ആയിരക്കണക്കിന് ആരാധകരുമായി തടിച്ചു കൂടിയത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചിരുന്നു

മഹാരാഷ്ട്ര വനം മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു. 23കാരിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്നാണിത്. യുവതിയുടെ മരണത്തില്‍ ശിവസേനാ അംഗമായ മന്ത്രിക്ക് പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷമായ ബി.ജെ.പി. രംഗത്തെത്തിയിരുന്നു. അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.
ഫെബ്രുവരി 8 മുതൽ രണ്ടാഴ്ച പുറം ലോകവുമായി ബന്ധമില്ലാതിരുന്ന റാത്തോഡ് ഫെബ്രുവരി 23 ന് ആയിരക്കണക്കിന് ആരാധകരുമായി തടിച്ചു കൂടിയത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചിരുന്നു. കോവിഡ് കേസുകൾ കൂടുന്ന സംസ്ഥാനത്ത് ഇത്തരം ഒരു ഷോ കാണിച്ചതിൽ മുഖ്യമന്ത്രിക്കുള്ള അതൃപ്തിയും മന്ത്രിയുടെ രാജിക്ക് കാരണമായി.
'യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞാന്‍ ആരോപിതനായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടെന്ന് കരുതുന്നില്ല. അന്വേഷണം നടത്താന്‍ ഞാന്‍ ആവശ്യപ്പെടും. സത്യം പുറത്തുവരട്ടെ'-അദ്ദേഹം പറഞ്ഞു.
advertisement
സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ബി.ജെ.പി. തീരുമാനിച്ചിരുന്നു. മന്ത്രി രാജിവച്ചില്ലെങ്കിൽ ഒന്നാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന് ബി.ജെ.പി. എം.എൽ.എ. അതുൽ ഭതൽകർ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര ബീഡ് സ്വദേശിയായ പൂജ ചവാനാണ് പുണെയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് പഠിക്കുകയായിരുന്നു പൂജ. ഇതിനിടെയാണ് ഫെബ്രുവരി എട്ടിന് യുവതി ആത്മഹത്യ ചെയ്തത്.
വിദർഭയിലെ യവത്‌മാളിൽനിന്നുള്ള മുതിർന്ന നേതാവാണ് 49 കാരനായ സഞ്ജയ് റാത്തോഡ്. മേഖലയിൽ ശിവസേനയുടെ കരുത്താണ്. വോട്ടർമാരിൽ വലിയൊരു വിഭാഗമായ വഞ്ജാരി സമുദായത്തിൽനിന്നുള്ള നേതാവാണ് ഇദ്ദേഹമെന്നതും ശിവസേനയെ ബുദ്ധിമുട്ടിലാക്കി.
advertisement
രണ്ട് ദിവസത്തിന് ശേഷം യുവതിയുടെ മരണത്തെക്കുറിച്ച് രണ്ട് പേര്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. ഇതില്‍ ഒരാളുടെ ശബ്ദം മന്ത്രിയുടേതാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ശിവസേന ഇക്കാര്യം നിഷേധിച്ചിരുന്നു. പരാതിയുമായി യുവതിയുടെ കുടുംബവും രംഗത്തെത്തിയിട്ടില്ല.
റാത്തോഡിനെതിരെ ആവശ്യത്തിനു തെളിവുണ്ടെന്നു പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ലത മങ്കേഷ്കറെയും സച്ചിൻ തെൻഡുൽക്കറെയും കുറിച്ച് അന്വേഷിക്കാനായി ചാടിവീഴുന്ന മഹാരാഷ്ട്ര സർക്കാർ എന്തുകൊണ്ടാണു മന്ത്രിക്കെതിരെ കൊലപാതക ആരോപണം ഉയർന്നിട്ടും മൗനം പാലിക്കുന്നതെന്നും ഫഡ്നാവിസ് ചോദിച്ചു.
advertisement
പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തെത്തിയിരിക്കെ മന്ത്രി  കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ പങ്കെടുത്തതോടെയാണ് ബിജെപി പ്രതിഷേധം കടുപ്പിച്ചത്. മന്ത്രിയെ നീക്കണമെന്ന്  സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും മുഖ്യമന്ത്രിക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു.
Summary:  Maharashtra Forest Minister and ShivSena leader Sanjay Rathod has resigned from his post after the opposition BJP linked him to a 23-year-old woman's alleged death by suicide in Pune. The woman was found dead on February 8. BJP was up in arms against Rathod ever since.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
23കാരിയുടെ ആത്മഹത്യ: മഹാരാഷ്ട്ര വനം മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement