മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി കര്‍ണാടകയില്‍ ജീവനൊടുക്കി
- Published by:ASHLI
- news18-malayalam
Last Updated:
കണ്ണൂര്‍ സ്വദേശിനിയാണ് മരിച്ച പെൺകുട്ടി
മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി കര്‍ണാടകയിലെ കനകപുരയിൽ ജീവനൊടുക്കി. കര്‍ണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയായ അനാമികയാണ് (19) ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയാണ്.
ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ് അനാമിക ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും അനാമികയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. പിന്നാലെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക മാനസികമായി കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നും ലഭിക്കുന്ന വിവരം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
Feb 05, 2025 12:32 PM IST










