advertisement

കേരളത്തിന്റെ പേരുമാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധബന്ധമെന്ന് മമതാ ബാനർജി

Last Updated:

കേരളത്തിലെ ജനങ്ങളെ ഈ വിജയത്തിൽ അഭിനന്ദിച്ച മമത, ബംഗാളിന്റെ പേര് മാറ്റാനുള്ള പ്രമേയം വൈകിപ്പിക്കുന്നതിൽ തന്റെ പ്രതിഷേധം അറിയിച്ചു

Rapid Read
മമതാ ബാനർജി (Image: PTI/File)
മമതാ ബാനർജി (Image: PTI/File)
കൊൽക്കത്ത: കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ, പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നതിൽ കേന്ദ്രം കാണിക്കുന്ന "ബംഗാള്‍ വിരുദ്ധ" നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. കേരളത്തിലെ ജനങ്ങളെ ഈ വിജയത്തിൽ അഭിനന്ദിച്ച മമത, ബംഗാളിന്റെ പേര് മാറ്റാനുള്ള പ്രമേയം വൈകിപ്പിക്കുന്നതിൽ തന്റെ പ്രതിഷേധം അറിയിച്ചു.
'West Bengal' എന്ന പേരിലെ 'W' അക്ഷരമാലയുടെ അവസാനം വരുന്നതിനാൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും അഭിമുഖങ്ങളിലും പരീക്ഷകളിലും അവസരം ലഭിക്കുന്നത് ഏറ്റവും ഒടുവിലാണെന്ന് മമത പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗങ്ങളിൽ പോലും തനിക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നത് അവസാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 'ബംഗ്ലാ' (Bangla) എന്നാക്കിയാൽ സംസ്ഥാനത്തിന്റെ സ്ഥാനം പട്ടികയിൽ നാലാമതാകും.
1947-ലെ വിഭജനത്തിന്റെ അവശേഷിപ്പായ 'വെസ്റ്റ്' (പശ്ചിമ) എന്നത് ഇപ്പോൾ പ്രസക്തമല്ലെന്ന് വിദഗ്ധർ പറയുന്നു. 'ഈസ്റ്റ് ബംഗാൾ' (കിഴക്കൻ ബംഗാൾ) ഇപ്പോൾ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി മാറിയ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ എന്ന പേരിന്റെ ആവശ്യമില്ലെന്നാണ് വാദം. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കേരളത്തിന്റെ പേര് മാറ്റം അംഗീകരിക്കാൻ കാരണമെന്ന് മമത ആരോപിച്ചു. ഈ സഖ്യം ഇപ്പോൾ പരസ്യമാണെന്നും അവർ കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിനോട് കേന്ദ്രം നിരന്തരം വിവേചനം കാണിക്കുകയാണെന്നും മമത പറഞ്ഞു.
advertisement
2011 മുതൽ മമത സർക്കാർ ഇതിനായി ശ്രമിക്കുന്നുണ്ട്. 2018-ൽ ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഒരേപോലെ 'ബംഗ്ലാ' എന്നാക്കി മാറ്റാൻ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അയൽരാജ്യമായ ബംഗ്ലാദേശുമായി പേരിന് സാമ്യമുണ്ടെന്ന കാരണം പറഞ്ഞ് കേന്ദ്രം ഇത് തടയുകയാണെന്നാണ് തൃണമൂൽ വാദിക്കുന്നത്.
Summary: West Bengal Chief Minister Mamata Banerjee has lashed out at the BJP-led Central Government, accusing it of an "anti-Bengali" stance following the approval of Kerala’s name change to 'Keralam'. While she congratulated the people of Kerala, she raised serious questions about why West Bengal's long-standing request to be renamed 'Bangla' remains ignored.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിന്റെ പേരുമാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധബന്ധമെന്ന് മമതാ ബാനർജി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement