നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ എഫ്ബി പോസ്റ്റ്; ദേശദ്രോഹക്കുറ്റത്തിന് നാൽപ്പതുകാരൻ അറസ്റ്റിൽ
ദേശദ്രോഹം, പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെ ഭീഷണി തുടങ്ങി വിവിധ കുറ്റങ്ങളാണ് സയ്യദിനെതിരെ ചുമത്തിയിരിക്കുന്നത്.

Arrest
- News18 Malayalam
- Last Updated: September 4, 2020, 2:46 PM IST
കട്ടക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ച ആൾ അറസ്റ്റിൽ. ഒഡീഷ സ്വദേശിയായ സയ്യദ് ഹസൻ അഹമ്മദ് എന്ന നാൽപ്പതുകാരനെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മോദിക്കും യോഗിക്കും പുറമെ ചില സാമുദായിക നേതാക്കൾക്കെതിരെയും വിദ്വേഷ സന്ദേശങ്ങൾ ഇയാൾ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നു.
Also Read- Batman| റോബർട്ട് പാറ്റിൻസണിന് കോവിഡ് എന്ന് റിപ്പോർട്ട്; ബാറ്റ്മാൻ ചിത്രീകരണം നിർത്തിവെച്ചു സലിപുർ കുസുംഭി നിവാസിയാണ് സയ്യദ്. ബാഗ്പട്ട് ജില്ലയുടെ പരിധിയിൽ വരുന്ന സിംഗബലി പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ദേശദ്രോഹം, പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെ ഭീഷണി തുടങ്ങി വിവിധ കുറ്റങ്ങളാണ് സയ്യദിനെതിരെ ചുമത്തിയിരിക്കുന്നത്.
'പരാതിയുടെ അടിസ്ഥാനത്തിൽ യുപി പൊലീസ് കട്ടക് പൊലീസിന്‍റെ സഹായം തേടിയിരുന്നു.. പ്രതിയെ എത്രയും വേഗം പിടികൂടുന്നതിനായി എല്ലാവിധ സഹകരണങ്ങളും ഞങ്ങൾ ഉറപ്പാക്കുകയും ചെയ്തു' എന്നാണ് അറസ്റ്റിനു ശേഷം കട്ടക് എസ് പി ജുഗൽ കിഷോർ ബനോത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Also Read- Batman| റോബർട്ട് പാറ്റിൻസണിന് കോവിഡ് എന്ന് റിപ്പോർട്ട്; ബാറ്റ്മാൻ ചിത്രീകരണം നിർത്തിവെച്ചു
'പരാതിയുടെ അടിസ്ഥാനത്തിൽ യുപി പൊലീസ് കട്ടക് പൊലീസിന്‍റെ സഹായം തേടിയിരുന്നു.. പ്രതിയെ എത്രയും വേഗം പിടികൂടുന്നതിനായി എല്ലാവിധ സഹകരണങ്ങളും ഞങ്ങൾ ഉറപ്പാക്കുകയും ചെയ്തു' എന്നാണ് അറസ്റ്റിനു ശേഷം കട്ടക് എസ് പി ജുഗൽ കിഷോർ ബനോത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.