advertisement

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 'രണ്ട് കുട്ടി' നിയമം തടസ്സം; ആറ് വയസ്സുകാരിയെ പിതാവ് കനാലിലെറിഞ്ഞ് കൊന്നു

Last Updated:

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർപഞ്ചായി മത്സരിക്കാനായിരുന്നു ഇയാളുടെ ശ്രമം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മുംബൈ: വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമാകാതിരിക്കാൻ സ്വന്തം മകളെ കൊലപ്പെടുത്തിയ പിതാവ് പിടിയിലായി. മഹാരാഷ്ട്രയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന നിയമം നിലവിലുണ്ട്. നന്ദേഡ് ജില്ലയിലെ മുത്ഖേഡ് മണ്ഡലത്തിലെ കെരൂരിൽ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർപഞ്ചായി മത്സരിക്കാനായിരുന്നു ഇയാളുടെ ശ്രമം.
പാണ്ഡുരംഗിന് ഒരു മകനും രണ്ട് ഇരട്ട പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ മൂന്ന് കുട്ടികൾ ഉള്ളതിനാൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാണ്ഡുരംഗ്, കെരൂർ ഗ്രാമത്തിലെ സിറ്റിങ് സർപഞ്ചായ ഗണേഷുമായി ചേർന്ന് മകളെ വകവരുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു.
ആദ്യം കുട്ടിയെ ദത്ത് നൽകാൻ ഇവർ ആലോചിച്ചെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് മാറ്റാൻ കഴിയില്ലെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചാൽ അവൾ തിരികെ വരുമെന്ന് ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന്, ഇരട്ടക്കുട്ടികളിൽ മൂത്തവളായ പ്രാചിയെ (6) പാണ്ഡുരംഗ് ബൈക്കിൽ തെലങ്കാനയിലെ നിസാമാബാദിലുള്ള കനാലിന് സമീപം എത്തിച്ചു. അവിടെ വെച്ച് കുട്ടിയെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
advertisement
കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് നിസാമാബാദ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞ് പോലീസ് പാണ്ഡുരംഗിനെ ചോദ്യം ചെയ്തപ്പോൾ, കുട്ടി ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണെന്ന് പറഞ്ഞ് ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടിയുടെ ഫോട്ടോ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇത് കണ്ടാണ് ഗ്രാമവാസികളിൽ ഒരാൾ കുട്ടിയെ തിരിച്ചറിഞ്ഞത്. ഇതാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. നിലവിൽ പാണ്ഡുരംഗും ഗൂഢാലോചനയിൽ പങ്കാളിയായ സർപഞ്ചും പോലീസ് കസ്റ്റഡിയിലാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 'രണ്ട് കുട്ടി' നിയമം തടസ്സം; ആറ് വയസ്സുകാരിയെ പിതാവ് കനാലിലെറിഞ്ഞ് കൊന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement