advertisement

കാറപകടത്തിൽനിന്ന് ഋഷഭ് പന്തിനെ രക്ഷിച്ച യുവാവ് കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; കാമുകി മരിച്ചു

Last Updated:

2022ൽ ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകനായത് രജത് കുമാറായിരുന്നു. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന പന്ത് തന്റെ മെഴ്സിഡസ് കാർ റൂർക്കിക്ക് സമീപം ഒരു ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു

News18
News18
മുസാഫർനഗർ: 2022ൽ സംഭവിച്ച കാർ അപകടത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു. കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 9 ന് ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം.
ഇവർ തമ്മിലുള്ള ബന്ധത്തെ വീട്ടുകാ‌ർ എതിർത്തതിനെ തുടർന്നാണ് രജത് കുമാറും 21 വയസ്സുള്ള കാമുകി മനു കശ്യപും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. യുവതി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. രജത് കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വ്യത്യസ്ത ജാതിയിൽപെട്ടവരായതിനാലാണ് ഇവരുടെ ബന്ധം വീട്ടുകാർ സമ്മതിക്കാതിരുന്നത്. തുടർന്ന് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കാമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ തന്റെ മകളെ രജത് കുമാർ തട്ടിക്കൊണ്ടുപോയി വിഷം കൊടുത്ത് കൊന്നതാണെന്ന് മനുവിന്റെ മാതാവ് ആരോപിച്ചു.
advertisement
2022ൽ ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകനായത് രജത് കുമാറായിരുന്നു. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന പന്ത് തന്റെ മെഴ്സിഡസ് കാർ റൂർക്കിക്ക് സമീപം ഒരു ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. അന്ന് ദേശീയ മാധ്യമങ്ങളിൽ അടക്കം രജതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന രജത് കുമാറും മറ്റൊരു യുവാവായ നിതീഷ് കുമാറും അപകടം കണ്ട് സഹായത്തിനായി ഓടിയെത്തി. തീപിടിച്ച വാഹനത്തിൽ നിന്ന് പന്തിനെ വലിച്ചിറക്കി അടിയന്തര വൈദ്യസഹായം ഒരുക്കി. അപകടത്തിൽപെട്ടത് ക്രിക്കറ്റർ പന്താണെന്ന് അറിയാതെയായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. തന്റെ ജീവൻ രക്ഷിച്ചവർക്ക് സമ്മാനമായി പന്ത് സ്‌കൂട്ടറുകൾ സമ്മാനമായി നൽകിയിരുന്നു.
advertisement
Summary: A 25-year-old man who rescued cricketer Rishabh Pant from his car following a road accident in 2022 is reported to be in critical condition. Identified as Rajat Kumar, the man has attempted suicide and consumed poison along with his girlfriend, who died in the process.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കാറപകടത്തിൽനിന്ന് ഋഷഭ് പന്തിനെ രക്ഷിച്ച യുവാവ് കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; കാമുകി മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement