അഞ്ച് വര്‍ഷം മുമ്പ് മരിച്ചെന്ന് കരുതിയയാളെ ഡല്‍ഹിയില്‍ ജീവനോടെ കണ്ടെത്തി; ഒപ്പം രണ്ടാം ഭാര്യയും

Last Updated:

കാണാതായ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ നാല് മക്കളുമുണ്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മീററ്റ്: അഞ്ച് വര്‍ഷം മുമ്പ് മരിച്ചെന്ന് പോലീസ് വിധിയെഴുതിയ ആളെ ഡല്‍ഹിയില്‍ ജീവനോടെ കണ്ടെത്തി. യുപിയിലെ ബാഗ്പത്തില്‍ നിന്ന് കാണാതായെ ഇയാളെ കണ്ടെത്തിയതായി പോലീസ് ഞായറാഴ്ച അറിയിച്ചു. ഡല്‍ഹിയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ രണ്ടാം ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബാഗ്പത്തിലെ സിംഗാവലി അഹിര്‍ സ്വദേശിയായ യോഗേന്ദ്ര കുമാറിനെ 2018ലാണ് കാണാതാകുന്നത്. ഒരു വഴക്കിനെ തുടര്‍ന്ന് ഗ്രാമവാസിയായ വേദ് പ്രകാശ് എന്നയാള്‍ യോഗേന്ദ്ര കുമാറിനും രണ്ട് സഹോദരന്മാര്‍ക്കുമെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഇയാളെ കാണാതായത്.
മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് യോഗേന്ദ്ര കുമാറിനെതിരേ പോലീസ് കേസെടുത്തത്. എന്നാല്‍, പ്രകാശ് ഇയാളെ കൊന്നുവെന്നും പ്രകാശിനെതിരേ കേസെടുക്കണമെന്നും യോഗേന്ദ്ര കുമാറിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവിനെ തുടര്‍ന്ന് കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളില്‍ പോലീസ് പ്രകാശിനും രണ്ട് സഹോദരന്മാര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, എട്ടുമാസത്തോളം നീണ്ട അന്വേഷണങ്ങള്‍ക്കുശേഷവും യോഗേന്ദ്ര കുമാർ മരിച്ചുവെന്നതിന് തെളിവ് കണ്ടെത്താല്‍ പോലീസിന് കഴിഞ്ഞില്ല.
ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി യോഗേന്ദ്ര കുമാര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ ഡല്‍ഹിയില്‍ താമസിക്കുന്നതായി കണ്ടെത്തിയത്. ടാക്‌സി ഡ്രൈവറായാണ് ഇയാള്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച യോഗേന്ദ്രക്ക് ആ ബന്ധത്തില്‍ നാല് മക്കളുണ്ട്, സിംഗാവലി അഹിറിലെ എസ്എച്ച്ഒ ജിതേന്ദ്ര കുമാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
advertisement
തനിക്ക് പ്രകാശുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ യോഗേന്ദ്ര കുമാര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ രോഹിണിയില്‍ തനിക്ക് വിവാഹേതരബന്ധമുണ്ടായിരുന്നുവെന്നും യോഗേന്ദ്ര പറഞ്ഞു. 2018-ല്‍ വീട് വിട്ട് ഇറങ്ങിയശേഷം ഡല്‍ഹിയില്‍ ആ സ്ത്രീയോടൊപ്പമായിരുന്നു താമസം. എന്നാൽ ഇയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായാണ് കുടുംബവും ബന്ധുക്കളും കരുതിയിരുന്നത്. 2018-ലെ സംഭവത്തിന് ശേഷം യോഗേന്ദ്ര ഒരിക്കല്‍പോലും തന്നെയും കുടുംബത്തെയും തേടി വന്നിട്ടില്ലെന്ന് ഇയാളുടെ ആദ്യഭാര്യ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
അഞ്ച് വര്‍ഷം മുമ്പ് മരിച്ചെന്ന് കരുതിയയാളെ ഡല്‍ഹിയില്‍ ജീവനോടെ കണ്ടെത്തി; ഒപ്പം രണ്ടാം ഭാര്യയും
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement