തന്റെ പറമ്പിലെ മാങ്ങ കഴിച്ച് നിരവധി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായതായി ഹിന്ദുത്വവാദി

Last Updated:
നാസിക് : തന്റെ പറമ്പിലെ മാങ്ങാ കഴിച്ച് നിരവധി ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടായതായി മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന തീവ്ര ഹൈന്ദവ സംഘടനയുടെ അധ്യക്ഷനുമായ സംഭാജി ഭീഡെ. മാങ്ങകള്‍ പോഷകസമൃദ്ധവും ശക്തിയേറിയതുമാണെന്നും തന്റെ പറമ്പില്‍ നിന്ന് മാങ്ങ കഴിച്ച ധാരാളം സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ പിറന്നതായും ഒരു പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഭീഡെ അറിയിച്ചത്. രാമായണത്തെയും മഹാഭാരതത്തെയും ഉദ്ധരിച്ചു കൊണ്ട് നിലവിലെ സാമൂഹ്യ-രാഷ്ട്രീയ സംവിധാനങ്ങളെയും തന്റെ പ്രസംഗത്തില്‍ ഭീഡെ കടന്നാക്രമിച്ചു.
വിവാദങ്ങളുടെ തോഴനായ സംഭാജി ഭീമ-കൊറേഗാവ് വര്‍ഗ്ഗീയ കലാപത്തില്‍ പ്രതിസ്ഥാനത്തുള്ളയാളാണ്. അതേസമയം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗര്‍ഭം ധരിക്കുന്നതും ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായലും ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്നതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്. ഒരു മാതാവെന്ന നിലയില്‍ ഭീഡെയുടെ വാക്കുകള്‍ തന്നെ അത്യധികം വേദനിപ്പിച്ചുവെന്നുമാണ് എന്‍സിപി എംപി സുപ്രിയ സുലെ പ്രതികരിച്ചത്. അന്ധവിശ്വാസ-ദുര്‍മന്ത്രവാദവിരുദ്ധ നിയമപ്രകാരം മനപ്പൂര്‍വ്വമായ അപരാധമാണ് ഇത്തരം പ്രസ്താവനകളിലൂടെ ഭീഡെ നടത്തിയതെന്നാണ് മഹാരാഷ്ട്ര അന്ധവിശ്വാസ നിവാരണ കമ്മിറ്റി അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്.
advertisement
ഇതുപോലുള്ള അശാസ്ത്രീയ പ്രസ്താവനകള്‍ നടത്തുന്ന നേതാവ് തങ്ങളെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് അണികള്‍ തിരിച്ചറിയണമെന്നാണ് അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര്യ എംഎല്‍എയായ ബച്ചു കഡു അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
തന്റെ പറമ്പിലെ മാങ്ങ കഴിച്ച് നിരവധി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായതായി ഹിന്ദുത്വവാദി
Next Article
advertisement
Weekly Love Horoscope Oct 27 to Nov 2 | പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും ; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകളുണ്ടാകും; പങ്കാളിക്ക് നിങ്ങളിൽ തൃപ്തി തോന്നും: പ്രണയവാരഫലം
  • ഈ ആഴ്ച നിങ്ങളുടെ പ്രണയ ബന്ധത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയ ജീവിതം ശക്തമാകും

  • കർക്കിടകം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ

View All
advertisement