Delhi Violence: പ്രണയദിനത്തിൽ വിവാഹം; 12 ദിവസം കഴിഞ്ഞപ്പോൾ കലാപത്തിൽ അവൾക്ക് തന്‍റെ ഭർത്താവിനെ നഷ്ടമായി

Last Updated:

കലാപത്തെക്കുറിച്ചുള്ള വാർത്തകൾ ബുലന്ദ് ഷറിൽ എത്തിയപ്പോൾ തസ്ലീനും അഷ്ഫാഖിന്‍റെ പിതാവും ഡൽഹിയിലേക്ക് മടങ്ങാൻ നോക്കിയെങ്കിലും ഉടനെ നടന്നില്ല.

മുസ്താഫബാദ്: പ്രണയദിനത്തിൽ വിവാഹിതയായ യുവതിക്ക് ഡൽഹി കലാപത്തിൽ ഭർത്താവിനെ നഷ്ടമായി. 21 വയസുള്ള തസ്ലീൻ ഫാത്തിമയാണ് വിവാഹം കഴിഞ്ഞ് പന്ത്രണ്ടാം ദിവസം വിധവയായത്. ഫാത്തിമയുടെ ഭർത്താവ് അഷ്ഫാഖ് ഹുസൈനാണ് ഡൽഹി കലാപത്തിൽ ജീവൻ നഷ്ടമായത്.
വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ബുലന്ദ് ഷഹ്റിലെ സഖ്നിയിൽ വെച്ച് തസ്ലീനും അഷ്ഫാഖും വിവാഹിതയായത്. ഡൽഹിയിൽ താമസക്കാരനായ അഷ്ഫാഖ് ഞായറാഴ്ചയാണ് മടക്കയാത്ര നടത്തിയത്. ആ സമയത്ത് തന്നെയാണ് ഡൽഹിയിലെ മൗജ് പുരിലും ജഫ്രാബാദിലും കലാപം പൊട്ടി പുറപ്പെട്ടത്.
കലാപത്തെക്കുറിച്ചുള്ള വാർത്തകൾ ബുലന്ദ് ഷറിൽ എത്തിയപ്പോൾ തസ്ലീനും അഷ്ഫാഖിന്‍റെ പിതാവും ഡൽഹിയിലേക്ക് മടങ്ങാൻ നോക്കിയെങ്കിലും ഉടനെ നടന്നില്ല. പക്ഷേ, ചൊവ്വാഴ്ച രാവിലെയോട ഇവർ ഡൽഹിയിൽ എത്തിയെങ്കിലും ഗോകുൽപുരിയിലും മുസ്താഫബാദിന്‍റെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി രൂക്ഷമായിരുന്നു.
advertisement
ചൊവ്വാഴ്ച ഉച്ചയ്ക്ക് തസ്ലീൻ ഭക്ഷണം പാചകം ചെയ്യുകയും ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. അഷ്ഫാഖ് ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ കറന്‍റ് പോയതിന് സമീപത്തുള്ള ഒരു വീട്ടിൽ നിന്ന് വിളി വരികയും അഷ്ഫാഖ് അങ്ങോട്ടേക്ക് പോകാൻ ഇറങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് അഷ്ഫാഖ് വീട്ടിലേക്ക് മടങ്ങിവന്നില്ല.
അതേസമയം, വീടിനു സമീപത്ത് അഷ്ഫാഖിനെ വീടിനു സമീപത്തു വെച്ചു തന്നെ വെടിയേറ്റതായി കണ്ടെത്തുകയും എന്നാൽ കുടുംബാംഗങ്ങൾ എത്തുന്നതിനു മുമ്പ് മൃതദേഹം കൊണ്ടുപോയതായും ആരോപണമുണ്ട്. വൈകുന്നേരം നമസ്കാരം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് മകന് വെടിയേറ്റ കാര്യം പ്രദേശവാസികൾ പറഞ്ഞ് അഷ്ഫാഖിന്‍റെ പിതാവ് അറിയുന്നത്.
advertisement
ന്യൂ മുസ്താഫബാദിലെ അൽ ഹിന്ദ് ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് ദിൽഷാദ് ഗാർഡനിലെ ജി ടി ബി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, പോസ്റ്റ് മോർട്ടത്തിനു ശേഷം അവസാന ചടങ്ങുകൾക്കായി മൃതദേഹേം എപ്പോൾ ലഭിക്കുമെന്ന് അറിയില്ലെന്ന് വീട്ടുകാർക്ക് അറിയില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
Delhi Violence: പ്രണയദിനത്തിൽ വിവാഹം; 12 ദിവസം കഴിഞ്ഞപ്പോൾ കലാപത്തിൽ അവൾക്ക് തന്‍റെ ഭർത്താവിനെ നഷ്ടമായി
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement