ഡൽഹി കത്തുമ്പോൾ അമിത് ഷാ എവിടെയാണെന്ന് ശിവസേന
Last Updated:
ഡൽഹി കത്തുകയും ജനങ്ങൾ അവരുടെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി എവിടെയാണ്.
മുംബൈ: ഡൽഹി കത്തുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയാണെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലാണ് ശിവസേന അമിത് ഷായുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്തത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സാമ്നയിൽ ശിവസേന ഉന്നയിക്കുന്നത്.
ഡൽഹി കത്തുകയും ജനങ്ങൾ അവരുടെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി എവിടെയാണ്. പൊതു സ്വത്തിന് വ്യാപകമായ നാശമുണ്ടായി. കലാപത്തിൽ 39 പേർക്ക് ജീവൻ നഷ്ടമായി. ഇങ്ങനെയെല്ലാം സംഭവിക്കുമ്പോൾ അമിത് ഷാ എന്താണ് ചെയ്യുന്നതെന്നും ശിവസേന ചോദിച്ചു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലംമാറ്റം ശിക്ഷയാണെന്നും ശിവസേന പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, എം.പിമാരായ പര്‍വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതിനുള്ള ശിക്ഷയാണത്.
advertisement
ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിൽ മറ്റേതെങ്കിലും പാർട്ടിയോ കോൺഗ്രസോ ആയിരുന്നുവെങ്കിൽ രാജിക്കായുള്ള മുറവിളി തുടങ്ങിയേനെയെന്നും മുഖപത്രത്തിൽ ശിവസേന വ്യക്തമാക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2020 1:05 PM IST