ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പ്രധാന വേദികളിലൊന്നായ ജാമിയ മിലിയ സർവകലാശാലയിൽ വെടിവയ്പ്. ശനിയാഴ്ച അർദ്ധ രാത്രിയോടെ സർവകലാശാലയുടെ അഞ്ചാം നമ്പർ ഗേറ്റിന് സമീപമാണ് വെടിവയ്പുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ചുവന്ന സ്കൂട്ടറിലാണ് ഇവരെത്തിയതെന്നും പറയപ്പെടുന്നു. CAAയ്ക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവയ്പുണ്ടാകുന്നത്.
രണ്ട് ദിവസം മുമ്പ് ജാമില മിലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഒരാള്‍ വെടിയുതിര്‍ത്തിരുന്നു. പൊലീസ് നോക്കി നിൽക്കെ നടന്ന ഈ ആക്രമണത്തിൽ ഒരു വിദ്യാർഥിക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധം നടത്തുന്ന ഷഹീന്‍ബാഗിലും വെടിവയ്പുണ്ടായിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.