ആര്‍ത്തവ അവധി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു സ്ത്രീ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നു.
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഒരു സ്ത്രീ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നു. ആര്‍ത്തവ വേദന വനിതാ ജീവനക്കാരുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി കമ്പനികള്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ ആര്‍ത്തവ അവധികള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഇത്തരം അവധി ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
advertisement
‘സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 – ലംഘനമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്ത്രീകളെ വ്യത്യസ്തമായിട്ടാണ് പരിഗണിക്കുന്നത്. ഒരേ പൗരത്വം ഉളള സ്ത്രീകൾ തുല്യമായി പരിഗണിക്കപ്പെടുകയും തുല്യ അവകാശം നല്‍കുകയും വേണം’- എന്നും ഹര്‍ജിയില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട്, സ്ത്രീകളുടെ ലൈംഗിക, പ്രത്യുല്‍പാദന, ആര്‍ത്തവ അവകാശ ബില്‍ 2018ല്‍ ഡോ. ശശി തരൂര്‍ അവതരിപ്പിച്ചിട്ടുള്ളതായും ഹര്‍ജി ചൂണ്ടിക്കാട്ടി. 2022-ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ആര്‍ത്തവ ആനുകൂല്യ ബില്‍- 2017 അവതരിപ്പിച്ചെങ്കിലും, ഇത് ഒരു ‘അൺക്ലീൻ’ വിഷയമാണെന്ന് പറഞ്ഞ് നിയമസഭ അത് അവഗണിക്കുകയായിരുന്നു.
advertisement
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (ലീവ്) റൂള്‍സ് 1972-ല്‍ ആര്‍ത്തവ അവധിക്കുള്ള വ്യവസ്ഥകളൊന്നും നിലവില്‍ ഇല്ലെന്ന് ലോക്സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞതായും ഹര്‍ജി ചൂണ്ടിക്കാട്ടി. യുകെ, വെയില്‍സ്, ചൈന, ജപ്പാന്‍, തായ്വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സാംബിയ എന്നീ രാജ്യങ്ങള്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ആര്‍ത്തവ അവധി നടപ്പാക്കിയ രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
advertisement
ഇന്തോനേഷ്യ
മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ, സ്ത്രീകള്‍ക്ക് പ്രതിമാസം രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി എടുക്കാനുള്ള അവകാശം നല്‍കുന്ന നിയമം 2003-ല്‍ ഇന്തോനേഷ്യ പാസാക്കിയിരുന്നു.
ജപ്പാന്‍
ജപ്പാനില്‍, 1947-ല്‍ രൂപീകരിക്കപ്പെട്ട നിയമം അനുസരിച്ച്, സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ആവശ്യമുള്ളിടത്തോളം ആര്‍ത്തവ അവധി കമ്പനികള്‍ നല്‍കണം. പക്ഷേ, ആര്‍ത്തവ അവധിക്കാലത്ത് ശമ്പളം നല്‍കേണ്ടതില്ല.
ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയയിലെ നിയമപ്രകാരം, സ്ത്രീകള്‍ക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളമില്ലാത്ത ആര്‍ത്തവ അവധിക്ക് അര്‍ഹതയുണ്ട്. ഇത് നല്‍കാത്ത തൊഴിലുടമകള്‍ക്ക് 5 മില്യണ്‍ വരെ പിഴയാണ് നിയമം അനുശാസിക്കുന്നത്.
advertisement
തായ്വാന്‍
തായ്വാനിലെ നിയമം സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി നല്‍കുന്നതാണ്. ശമ്പളത്തിന്റെ 50 ശതമാനത്തോടെ ഒരു മാസത്തില്‍ ഒരു ദിവസം മാത്രമേ ആര്‍ത്തവാവധി എടുക്കാന്‍ കഴിയൂ.
സാംബിയ
2015-ല്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവാവധി നല്‍കുന്ന നിയമം സാംബിയ പാസാക്കിയിരുന്നു. എന്നാല്‍ എല്ലാ കമ്പനികളും ഇത് നടപ്പിലാക്കുന്നില്ല
ഓസ്‌ട്രേലിയ, ഫ്രാന്‍സ്
ഈ രാജ്യങ്ങളില്‍ പ്രത്യേക നിയമം ഇല്ലാതെ തന്നെ, ചില കമ്പനികള്‍ ആര്‍ത്തവാവധി നല്‍കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 11, 2023 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആര്‍ത്തവ അവധി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി


