ബംഗളൂരു: നിർമ്മാണത്തിനിടെ മെട്രോ തൂൺ തകർന്ന് സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിന്‌റെ മുകളിലേക്ക് വീണ് അമ്മയ്ക്കും രണ്ടര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം. അപകടസമയം ബൈക്കിൽ നാലു പേരായിരുന്നു ഉണ്ടായിരുന്നത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.
തേജസ്വിനി എന്ന 28കാരിയായ യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് അപകടത്തിൽ മരിച്ചത്. മക്കളെ നഴ്സറിയിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ പിതാവ് ലോഹിതും ഇവരുടെ ഒരു കുട്ടി വിസ്മിതയും ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല.
Also Read-ട്രെയിനിൽവെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം; രക്ഷകരായി രണ്ട് ടിടിഇമാർ
ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികള്‍ നടക്കുക. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികള്‍ നിലംപൊത്തിയാണ് അപകടമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.