• HOME
 • »
 • NEWS
 • »
 • india
 • »
 • MGNREGA | തമിഴ്‌നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നത് 'മരിച്ചവരും'; 11 ലക്ഷം രൂപയുടെ തട്ടിപ്പിനെതിരെ പരാതി

MGNREGA | തമിഴ്‌നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നത് 'മരിച്ചവരും'; 11 ലക്ഷം രൂപയുടെ തട്ടിപ്പിനെതിരെ പരാതി

100 ദിവസത്തെ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ചുമതല പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട രണ്ട് പേര്‍ക്കാണെന്നും അവര്‍ പണം തട്ടിയെന്നുമാണ് പരാതി.

 • Last Updated :
 • Share this:
  തമിഴ്‌നാട്ടില്‍ (Tamil Nadu) തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ മറ്റൊരു അഴിമതി (scam) കൂടി പുറത്ത്. കാഞ്ചീപുരം (Kancheepuram) ജില്ലയില്‍ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് (എംജിഎന്‍ആര്‍ഇജിഎ- MGNREGA) പദ്ധതിക്ക് കീഴില്‍ മരിച്ചവരോ വ്യാജന്മാരോ ആയ 80 പേരുടെ പേരില്‍ ശമ്പളം (salary) വാങ്ങുന്നുവെന്ന് കണ്ടെത്തി. പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയ രണ്ട് പേര്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 11 ലക്ഷം രൂപ (11 lakhs) തട്ടിയെടുത്തെന്നാണ് പരാതി.

  'എന്റെ അച്ഛന്‍ എത്ര ദിവസം ജോലി ചെയ്തുവെന്ന് പരിശോധിക്കാന്‍ എംജിഎന്‍ആര്‍ഇജിഎ വെബ്സൈറ്റില്‍ കയറിയപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് ഞാന്‍ അറിയുന്നത്. പിന്നീട്, ഒരു ബന്ധുവിന് വേണ്ടി പരിശോധിച്ചപ്പോള്‍, ഞാന്‍ തെറ്റായ ഒരു ഐഡി നമ്പര്‍ നല്‍കി, അതില്‍ മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ഒരാളുടെ വിവരങ്ങള്‍ കാണിച്ചു,'' ടി മണികണ്ഠന്‍ പറയുന്നു.

  കിലാറിലെ ഗ്രാമവാസികള്‍ക്കു വേണ്ടി വി. ഗുണശേഖരന്‍ എന്നയാള്‍ കാഞ്ചീപുരം കലക്ടറേറ്റിലും തഹസില്‍ദാര്‍ ഓഫീസിലും പരാതി നല്‍കി. 100 ദിവസത്തെ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ചുമതല പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട രണ്ട് പേര്‍ക്കാണെന്നും അവര്‍ പണം തട്ടിയെന്നുമാണ് പരാതി.

  ഗ്രാമത്തിലുടനീളം നടത്തിയ അന്വേഷണത്തില്‍ നാല് സ്ത്രീകള്‍ക്ക് രണ്ട് ഐഡി കാര്‍ഡുകള്‍ ലഭിച്ചതായി കണ്ടെത്തി. രണ്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി രണ്ട് തവണ ഉത്തരവാദിത്വപ്പെട്ടവര്‍ പേരുകള്‍ ചേര്‍ത്തതായി കണ്ടെത്തിയെന്നും ഗുണശേഖരന്‍ പറയുന്നു.

  'രജിസ്റ്ററിലെ നിരവധി പേരുകള്‍ വ്യാജമാണെന്നും അതില്‍ 24 പേര്‍ മരിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ അടുത്തിടെ കണ്ടെത്തി'' ഗുണശേഖരന്‍ പറഞ്ഞു. കിലാര്‍ ഗ്രാമത്തില്‍ നിന്ന് 953 പേര്‍ എംജിഎന്‍ആര്‍ഇജിഎ പദ്ധതിയില്‍ ജോലി ചെയ്യുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ തട്ടിപ്പ് നടന്നതായും മണികണ്ഠന്‍ സംശയിക്കുന്നു.

  പരാതിക്കാരന്‍ പേരുകളുള്ള രണ്ട് ഷീറ്റുകളും അവരുടെ വിലാസവും നിലവിലെ അവസ്ഥയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. രജിസ്റ്ററില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് യുവാക്കള്‍ പദ്ധതിക്ക് കീഴിലുള്ള ഗ്രാമീണരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. കളക്ടറേറ്റില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഔട്ട്സ്റ്റേഷന്‍, അണ്‍നോണ്‍, ഡബിള്‍ എന്‍ട്രി, മരിച്ചവര്‍ എന്നിങ്ങനെയാണ് വ്യാജമായി ചേര്‍ത്ത പേരുകള്‍ ടാഗ് ചെയ്തിട്ടുള്ളത്.

  പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം പ്രതികള്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കാന്‍ ആര്‍ഡിഒയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കുമെന്നും കാഞ്ചീപുരം കളക്ടര്‍ എം ആരതി പറഞ്ഞു.

  നേരത്തെ, ഫരീദ്കോട്ടിലെ പാഖി കലന്‍ ഗ്രാമത്തിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമര്‍ജിത് കൗര്‍ എന്നയാള്‍ 2019 നവംബറില്‍ എംജിഎന്‍ആര്‍ഇജിഎയ്ക്ക് കീഴില്‍ 18 ദിവസം ജോലി ചെയ്തുവെന്നും 2020 ഫെബ്രുവരി 26ന് 4,338 രൂപ പ്രതിഫലം വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചീഫ് രജിസ്ട്രാര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ് പ്രകാരം 2019 ഏപ്രില്‍ 19ന് അയാള്‍ മരിച്ചിരുന്നു.
  First published: