ദീപാവലിക്ക് നാട്ടിൽ പോകാൻ അവധി കിട്ടിയില്ല; ഇതര സംസ്ഥാന തൊഴിലാളി മില്ലിന് തീയിട്ടു; മുതലാളിക്ക് 10 ലക്ഷത്തിന്റെ നഷ്ടം
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തെത്തുടര്‍ന്ന് കമ്പനി കുറച്ചുനാളത്തേക്ക് അടച്ചാല്‍ നാട്ടിലേക്ക് പോകാനാവുമെന്ന് കരുതിയാണ് തീവെച്ചതെന്ന് ചോദ്യംചെയ്യലില്‍ തൊഴിലാളി മൊഴിനല്‍കി
തിരുപ്പൂര്‍: ദീപാവലിക്ക് നാട്ടില്‍പ്പോകുന്നതിന് അവധികിട്ടാന്‍ കുറുക്കുവഴി തേടി ഉത്തര്‍പ്രദേശ് സ്വദേശിയായ തൊഴിലാളി ജോലി ചെയ്തിരുന്ന മില്ലിന് തീയിട്ടു. മില്ലിന് 10 ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി. ഉദുമല്‍പേട്ടിനടുത്ത് അന്തിയൂരിലുള്ള മില്ലിലെ പഞ്ഞിക്കും യന്ത്രങ്ങള്‍ക്കും തീയിട്ടാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ആര്‍ അജയ് (24) അവധിലഭിക്കാന്‍ പരിശ്രമിച്ചത്. അജയിനെ പൊലീസ് അറസ്റ്റുചെയ്തു.
മൂന്നാഴ്ച മുന്‍പാണ് അന്തിയൂരിലുള്ള സ്വകാര്യമില്ലില്‍ അജയ് ജോലിക്കുചേര്‍ന്നത്. ദീപാവലിക്ക് നാട്ടിലേക്കുപോകാന്‍ അവധി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെ മില്‍വളപ്പില്‍ അടുക്കിവെച്ചിരുന്ന പരുത്തിക്ക് അജയ് തീയിടുകയായിരുന്നു. തീ പടര്‍ന്ന് യന്ത്രങ്ങളും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അജയ് ആണ് തീവെച്ചതെന്ന് കണ്ടെത്തിയത്.
Also Read- ഇലോൺ മസ്ക് ട്വിറ്ററിന്റെ ഉടമസ്ഥത ഏറ്റെടുത്തു; പരാഗ് അഗർവാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു
അപകടത്തെത്തുടര്‍ന്ന് കമ്പനി കുറച്ചുനാളത്തേക്ക് അടച്ചാല്‍ നാട്ടിലേക്ക് പോകാനാവുമെന്ന് കരുതിയാണ് തീവെച്ചതെന്ന് ചോദ്യംചെയ്യലില്‍ അജയ് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. മില്ലിലെ മാനേജര്‍ സെന്തില്‍ കുമാര്‍ കൊടുത്ത പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2022 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദീപാവലിക്ക് നാട്ടിൽ പോകാൻ അവധി കിട്ടിയില്ല; ഇതര സംസ്ഥാന തൊഴിലാളി മില്ലിന് തീയിട്ടു; മുതലാളിക്ക് 10 ലക്ഷത്തിന്റെ നഷ്ടം


