റഷ്യൻ കൂലിപ്പട്ടാളത്തിൽച്ചേർന്ന ഇന്ത്യക്കാരിൽ മലയാളികളടക്കം 12 പേർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം
- Published by:Nandu Krishnan
- news18-malayalam
Last Updated:
126 ഇന്ത്യക്കാർ ഇതുവരെ റഷ്യൻ സൈന്യത്തിൻറെ ഭാഗമായി എന്നാണ് വിവരമെന്ന് വിദേശകാര്യ മന്ത്രാലയം
റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടി വന്ന ഇന്ത്യക്കാരിൽ മലയാളികളടക്കം 12 പേർ ഇതുവരെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജേയ്സ്വാളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 126 ഇന്ത്യക്കാർ ഇതുവരെ റഷ്യൻ സൈന്യത്തിൻറെ ഭാഗമായി എന്നാണ് വിവരമെന്നും ഇതിൽ 96 പേർ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
18 ഇന്ത്യക്കാർ ഇപ്പോഴും റഷ്യൻ സൈന്യത്തിൽ തുടരുകയാണ്. ഇവരിൽ 16 പേർ എവിടെയാണെന്നതിൽ വിവരമൊന്നുമില്ല. ഇവരെ കാണാനില്ലെന്നാണ് റഷ്യയുടെ വിശദീകരണം. ബാക്കിയുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തൊഴിൽ തട്ടിപ്പിന് ഇരയായായാണ് ഇവർക്ക് റഷ്യൻ കൂലി പട്ടാളത്തിന്റെ ഭാഗമാകേണ്ടി വന്നത്
യുക്രൈൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃശ്ശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ എംബസി റഷ്യൻ അധികൃതമായി ചർച്ച നടത്തിവരികയാണ് .
advertisement
ഒരാഴ്ച മുമ്പാണ് ബിനിൽ ബാബു കൊല്ലപ്പെട്ടത് ഇയാൾക്കൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുര്യനും വെടിയേറ്റിരുന്നു. ഇയാൾ മോസ്കോയിൽ ചികിത്സയിലാണെന്ന്. ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തും എന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 17, 2025 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
റഷ്യൻ കൂലിപ്പട്ടാളത്തിൽച്ചേർന്ന ഇന്ത്യക്കാരിൽ മലയാളികളടക്കം 12 പേർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം