വയറുവേദനയ്ക്കു കാരണം കല്ല് വിഴുങ്ങിയതെന്ന് പറഞ്ഞ തടവുകാരന്റെ വയറ്റിൽ നിന്ന് മൊബൈൽഫോൺ പുറത്തെടുത്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നയാളുടെ വയറ്റിൽ നിന്നാണ് മൊബൈൽഫോൺ പുറത്തെടുത്തത്
വയറുവേദന്യ്ക്ക് കാരണം കല്ല് വിഴുങ്ങിയതെന്ന് പറഞ്ഞ് ഡോക്ടറിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയ തടവുകാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് മൊബൈൽഫോൺ. കർണാടകയിലെ ശിവമോഗ സെൻട്രൽ ജയിലിൽ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന ദൗലത്ത് ഖാൻ (30) എന്നയാളുടെ വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്.
കഞ്ചാവ് കടത്തിയ കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദൗലത്ത് ഖാൻ താൻ കല്ല് വിഴുങ്ങിയെന്നും അസഹനീയമായ വേദനയാണെന്നും പറഞ്ഞാണ് ജൂൺ 24ന് ജയിൽ ഡോക്ടറെ കാണാനെത്തുന്നത്. ഡോക്ടർ മരുന്നു നൽകി വിട്ടെങ്കിലും വേദന കുറഞ്ഞില്ല. തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് എക്സ്റേ എടുത്തു നോക്കിയപ്പോഴാണ് ഇയാളുടെ വയറ്റിൽ ഒരു വസ്തുവുള്ളതായി കണ്ടെത്തിയത്. ഉടൻ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും വയറ്റുള്ളത് മൊബൈൽ ഫോണാണെന്ന് കണ്ടെത്തുകയും ചെയ്തത്.
advertisement
ജയിലിലെ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങിയതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
July 14, 2025 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വയറുവേദനയ്ക്കു കാരണം കല്ല് വിഴുങ്ങിയതെന്ന് പറഞ്ഞ തടവുകാരന്റെ വയറ്റിൽ നിന്ന് മൊബൈൽഫോൺ പുറത്തെടുത്തു