പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മോക് ഡ്രില്‍
- Published by:ASHLI
- news18-malayalam
Last Updated:
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്തും. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് സിവിൽ ഡിഫൻസ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ മോക് ഡ്രില്‍ നടത്തുന്നത്. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്.
ഭീകരാക്രണത്തിനെതിരേ തയ്യാറെടുപ്പ് നടത്താനും ആക്രമണമുണ്ടായാല്‍ പ്രതികരിക്കേണ്ട തന്ത്രങ്ങള്‍ വിലയിരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മോക് ഡ്രില്‍ നടത്തുന്നത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ മുമ്പ് നടന്ന മോക്ക് ഡ്രില്ലുകളില്‍ അത്യാധുനിക ആയുധങ്ങളുമായി ആന്റി ടെറര്‍ സ്‌ക്വാഡുകളും കമാന്‍ഡോകളും യഥാര്‍ത്ഥ ഭീകരാക്രമണം എങ്ങനെയാണെന്നും പ്രതികരിക്കേണ്ടത് എങ്ങനെയെന്നും അനുകരിച്ചിരുന്നു.
advertisement
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 100ല്‍ പരം തീവ്രവാദികള്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മേയ് ഏഴിന് പുലര്‍ച്ചെ 1.44നാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ഭീകരരെ കൊലപ്പെടുത്തിയ രീതിയിലും ഇന്ത്യ സംയമനം പാലിച്ചിട്ടുണ്ടെന്നും ആക്രമണത്തില്‍ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യം വെച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
advertisement
ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുടനീളം സൈന്യം അതീവ ജാഗ്രതയിലാണ്. ഇതിന്റെ ഭാഗമായി മോക് ഡ്രില്‍ പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണം ഉണ്ടായാല്‍ വേഗത്തിലും എല്ലാവരെയും ഏകോപിപ്പിച്ചും ഫലപ്രദമായ പ്രതികരണം ഉറപ്പാക്കാന്‍ ഇത്തരം മോക് ഡ്രില്ലുകള്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം അറിയിക്കുന്നതിന് വിവിധ നേതാക്കളുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ലോകരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വരികയാണ്.
advertisement
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഒറ്റക്കെട്ടായ സന്ദേശം പങ്കുവയ്ക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തില്‍ അവബോധം വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിലെ അംഗങ്ങളില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് കരുതുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 28, 2025 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മോക് ഡ്രില്‍