Newzealand Terror Attack:വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി മോദി: ന്യൂസിലാൻഡ് പ്രധാനമന്ത്രിക്ക് കത്തയച്ചു

Last Updated:

ആക്രമണത്തിനിരയായവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും മോദി കത്തിൽ പറയുന്നു.

ന്യൂഡൽഹി: 49 പേരുടെ മരണത്തിന് ഇടയാക്കിയ ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തെ അപലപിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന് മോദി കത്തയച്ചു. ആരാധനാലയത്തിലുണ്ടായ ഏറ്റവും ഹീനമായ ആക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് മോദി കത്തിൽ വ്യക്തമാക്കി.
ആക്രമണത്തിനിരയായവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും മോദി കത്തിൽ പറയുന്നു. ഈ വേദന നിറഞ്ഞ നിമിഷത്തിൽ ന്യൂസിലാൻഡിലെ നല്ലവരായ ജനങ്ങൾക്കൊപ്പം ഇന്ത്യക്കാരുമുണ്ടെന്നും മോദി വ്യക്തമാക്കിയിരിക്കുന്നു.
ഭീകരതയുടെ എല്ലാ രൂപങ്ങളെയും ഇന്ത്യ എതിർക്കുന്നുവെന്ന് മോദി അറിയിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നുവെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് മോദി വ്യക്തമാക്കി. വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യ രാജ്യത്ത് ഒട്ടും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വെള്ളിയാഴ്ചയാണ് ന്യൂസിലാൻഡിലെ ക്രിസ്റ്റ് ചർച്ചിൽ രണ്ട് പള്ളികളിൽ തോക്കുധാരികളായ സംഘം വെടിവയ്പ്പ് നടത്തിയത്. 49 പേരാണ് കൊല്ലപ്പെട്ടത്. 20ൽ അധികം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ അപലപിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Newzealand Terror Attack:വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി മോദി: ന്യൂസിലാൻഡ് പ്രധാനമന്ത്രിക്ക് കത്തയച്ചു
Next Article
advertisement
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
  • കോഴിക്കോട് ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു

  • വ്യാജ ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിച്ചതിന് യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി

  • മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ദീപക്കിന്റെ കുടുംബം അറിയിച്ചു

View All
advertisement