ഇന്റർഫേസ് /വാർത്ത /India / Baby| ബാത്ത‍്‍റൂമിൽ യുവതി പ്രസവിച്ചു; കുട്ടിയുടെ തല ടോയ‍്‍ലറ്റിനകത്ത് കുടുങ്ങി, ഒടുവിൽ രക്ഷ

Baby| ബാത്ത‍്‍റൂമിൽ യുവതി പ്രസവിച്ചു; കുട്ടിയുടെ തല ടോയ‍്‍ലറ്റിനകത്ത് കുടുങ്ങി, ഒടുവിൽ രക്ഷ

(Representational photo: Canva)

(Representational photo: Canva)

വേദന കൊണ്ട് പുളഞ്ഞ യുവതി ടോയ‍്‍ലറ്റിൽ തന്നെ കുഞ്ഞിന് ജൻമം നൽകി. എന്നാൽ ടോയ‍്‍ലറ്റിന് അകത്തേക്ക് കുട്ടി പൂ‍ർണമായും വീണതോടെ കാര്യങ്ങൾ പ്രതിസന്ധിയിലായി. കുഞ്ഞിന്റെ തല ടോയ‍്‍ലറ്റിനകത്ത് കുടുങ്ങിക്കിടന്ന അവസ്ഥയിലായിരുന്നു.

  • Share this:

ടോയ‍്‍ലറ്റിനകത്ത് തല കുടുങ്ങിപ്പോയ ചോരക്കുഞ്ഞിനെ (New Born) അതിസാഹസികമായി രക്ഷപ്പെടുത്തി. ഗുജറാത്തിലെ (Gujarat) അഹമ്മദാബാദിലുള്ള (Ahmedabad) പാൾദിയിലെ വികാസ് ഗ്രഹിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് ടോയ‍്‍ലറ്റിൽ കയറിയ സമയത്താണ് പ്രസവവേദന അനുഭവപ്പെട്ടത്. വേദന കൊണ്ട് പുളഞ്ഞ യുവതി ടോയ‍്‍ലറ്റിൽ തന്നെ കുഞ്ഞിന് ജൻമം നൽകി. എന്നാൽ ടോയ‍്‍ലറ്റിന് അകത്തേക്ക് കുട്ടി പൂ‍ർണമായും വീണതോടെ കാര്യങ്ങൾ പ്രതിസന്ധിയിലായി. കുഞ്ഞിന്റെ തല ടോയ‍്‍ലറ്റിനകത്ത് കുടുങ്ങിക്കിടന്ന അവസ്ഥയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സാധാരണ ഇന്ത്യൻ ടോയ‍്‍ലറ്റിലാണ് കുട്ടിയുടെ തല കുടുങ്ങിപ്പോയത്.

അഹമ്മദാബാദ് ഫയർ ആൻറ് എമർജൻസി സർവീസിൽ നിന്നുള്ള സംഘം 25 മിനിറ്റ് നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ രക്ഷപ്പെടുത്തി. ഒരു പോറൽ പോലുമേൽക്കാതെ ചോരക്കുഞ്ഞിനെ രക്ഷിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. രാവിലെ 8.25നാണ് കുട്ടിയുടെ തല കുടുങ്ങിപ്പോയെന്ന് അറിയിച്ചു കൊണ്ട് തങ്ങൾക്ക് ഫോൺ കോൾ വന്നതെന്ന് ചീഫ് ഫയ‍ർ ഓഫീസർ ജയേഷ് കാദിയ പറഞ്ഞു. "വിവരം അറിഞ്ഞപ്പോൾ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകളിൽ നിന്ന് തന്നെ അൽപം സങ്കീർണമായ രക്ഷാപ്രവർത്തനം വേണ്ടി വരുമെന്ന് മനസ്സിലായി. അതിനാൽ നവരംഗ് പുരയിൽ നിന്നും മണി നഗറിൽ നിന്നും രണ്ട് സംഘം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെക്കൂടി വിളിച്ച് വരുത്തേണ്ടി വന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യം തന്നെ ടോയ‍്‍ലറ്റ് മൊത്തത്തിൽ ഫ്ലോറിൽ നിന്ന് അടർത്തിയെടുക്കുകയാണ് ചെയ്തത്. കുട്ടിയെയും കൂട്ടി ടോയ‍്‍ലറ്റ് പൊക്കിയെടുത്തു. മറ്റൊരു സംഘം ചെറിയ ഹാമ‍ർ കൊണ്ട് ടോയ‍്‍ലറ്റ് പൊട്ടിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. കൃത്യമായി പൊട്ടിത്തുടങ്ങിയതോടെ കുട്ടിയെ ബുദ്ധിമുട്ടൊന്നുമില്ലാതെ രക്ഷിക്കാൻ സാധിച്ചു. സെറാമിക് ടോയ‍്‍ലറ്റ് മൂന്നോ നാലോ കഷണങ്ങളായാണ് പൊട്ടിച്ചത്. ഇതിന് ശേഷം ഒരു പോറലുമില്ലാതെ കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. കുഞ്ഞിന് യാതൊരുവിധ പരിക്കും ഏൽക്കാതിരിക്കാൻ എല്ലാവിധ മുൻകരുതലും എടുത്തിരുന്നെന്ന് ജയേഷ് കാദിയ വ്യക്തമാക്കി.

Also Read- Rape Case| ഓട്ടോ ഡ്രൈവറും സഹായിയും സഹയാത്രികനും ചേർന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി

രക്ഷാപ്രവർത്തിന് ശേഷം കുട്ടിയെയും അമ്മയെയും ആംബുലൻസിൽ അഹമ്മദാബാദിലെ വിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1.5 കിലോഗ്രാമാണ് കുട്ടിക്ക് ഭാരമുള്ളത്. അമ്മയുടെയും കുഞ്ഞിൻെറയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് വിഎസ് ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ പറഞ്ഞു.

മുൻപ് വികാസ് ഗ്രഹ് അധികൃതർ പരിശോധനക്കായി യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. "ആ സമയത്ത് ഗർഭസ്ഥ ശിശുവിന് എട്ട് മാസമാണ് പ്രായമായിരുന്നത്. കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ നിന്ന് വ്യക്തമായിരുന്നു," മെഡിക്കൽ ഓഫീസർ പറഞ്ഞു.

എട്ടരമാസം ആയപ്പോഴാണ് പ്രസവം. യുവതിക്ക് ഏകദേശം 25 വയസ് പ്രായമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമനാ സേനയുടെ അവസരോചിതമായ ഇടപെടൽ കാരണമാണ് കുട്ടിയെ രക്ഷിക്കാൻ സാധിച്ചത്. മൂന്ന് സംഘം പ്രവർത്തകൾ അരമണിക്കൂറോളം പണിപ്പെട്ടാണ് കുട്ടിയെ രക്ഷിച്ചത്.

First published:

Tags: Birth, New born baby, Toilet