Rape Case| ഓട്ടോ ഡ്രൈവറും സഹായിയും സഹയാത്രികനും ചേർന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
പീഡിപ്പിച്ചതിന് ശേഷം യുവതിയെ വഴിയരികിൽ ഇറക്കിവിട്ടു. അതുവഴി വന്ന യാത്രക്കാരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പരാതി നൽകി.
ന്യൂഡൽഹി: ഓട്ടോ ഡ്രൈവറും സഹായിയും സഹയാത്രികനും ചേർന്ന് 30കാരിയെ ബലാത്സംഗം (Rape) ചെയ്തു. യുപിയിലെ അലിഗഢിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. അലിഗഢ് ബസ്റ്റാൻഡില്‍ നിന്നും ഗ്രാമത്തിലേക്ക് പോകുന്നതിനായാണ് യുവതി ഓട്ടോറിക്ഷയിൽ കയറിയത്. ഏകദേശം 15 കിലോമീറ്റർ ദൂരം അകലെയായിരുന്നു യുവതിക്ക് പോകേണ്ടിയിരുന്നത്.
യുവതിക്ക് ഇറങ്ങേണ്ട സ്ഥലത്തേക്ക് തന്നെ മറ്റൊരു യാത്രക്കാരനെയും ഓട്ടോ ഡ്രൈവർ കണ്ടുപിടിച്ചു. പിന്നാലെ യാത്ര തുടങ്ങി. നഗരാതിർത്തി കടന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിയതോടെ ഡ്രൈവറും ഓട്ടോയിലുണ്ടായിരുന്ന സഹായിയും സഹയാത്രികനും ചേർന്ന് കൈവശമുള്ള പണം കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പീഡിപ്പിച്ചതിന് ശേഷം യുവതിയെ വഴിയരികിൽ ഇറക്കിവിട്ടു. അതുവഴി വന്ന യാത്രക്കാരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പരാതി നൽകി. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറ്റവാളികളെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
advertisement
Also Read- Cannabis Seized| എറണാകുളം പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; ടാങ്കർ ലോറിയിൽ കടത്തിയ 300 കിലോ പിടികൂടി
ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കുറ്റവാളികളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയതായും അലിഗഢ് എസ് പി ശുഭം പട്ടേൽ പറഞ്ഞു. ഇരയായ യുവതിയുടെ ഭർത്താവ് നോയിഡയിലാണ് ജോലി ചെയ്യുന്നത്. നോയിഡയിൽ നിന്ന് അലിഗഢിലേക്ക് യുവതി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നും എസ് പി പറഞ്ഞു.
advertisement
English Summary: A30-year-old woman was allegedly raped by the driver, his helper and a passenger of an auto-rickshaw that she hired at the bus stand here to reach her village, police said on Friday. The incident took place late Thursday evening when the woman took an auto from the Aligarh bus stand for her native village, about 15 km away from the city, they said.
Location :
First Published :
Apr 15, 2022 7:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape Case| ഓട്ടോ ഡ്രൈവറും സഹായിയും സഹയാത്രികനും ചേർന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി










