മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ മകന് മാംഗല്യം സമൂഹവിവാഹ പന്തലില്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
യോഗാ ഗുരു ബാബാ രാംദേവ്, ഹിന്ദു രാഷ്ട്ര വക്താവും മതപ്രഭാഷകനുമായ പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ബാഗേശ്വര്‍ ധാം സര്‍ക്കാര്‍, അഖാര പരിഷത്ത് തലവന്‍ മഹന്ത് രവീന്ദ്ര പുരി മഹാരാജ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ മകന് സമൂഹവിവാഹ പന്തലില്‍ മാംഗല്യം. പഞ്ചനക്ഷത്ര ഹോട്ടലിലെ ആഢംബര പൂര്‍ണമായ വിവാഹത്തിനും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിനും പകരം സമൂഹ വിവാഹ പന്തലിൽ മറ്റ് 20 ദമ്പതിമാരോടൊപ്പമാണ് മുഖ്യമന്ത്രിയുടെ മകന്റെ വിവാഹച്ചടങ്ങ് നടന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉജ്ജയിനില്‍ നടന്ന സമൂഹ വിവാഹചടങ്ങില്‍ വെച്ചാണ് ഡോ. അഭിമന്യു യാദവ് വധു ഡോ. ഇഷിത യാദവിനെ താലി ചാർത്തിയത്. ഉജ്ജയിനിലെ സവരഖേദിയില്‍ നടന്ന ചടങ്ങില്‍ വിവിധ ഹിന്ദു സമുദായങ്ങളില്‍ നിന്നുള്ള മറ്റ് 20 ദമ്പതികളും വരണമാല്യം അണിഞ്ഞു.
മുഖ്യമന്ത്രിയുടെ മകനും മരുമകളും ഉള്‍പ്പെടെയുള്ള നവദമ്പതികള്‍ പ്രമുഖരായ ഹിന്ദു സന്യാസിമാരില്‍നിന്നും മതനേതാക്കളില്‍ നിന്നും അനുഗ്രഹം വാങ്ങി. യോഗാ ഗുരു ബാബാ രാംദേവ്, ഹിന്ദു രാഷ്ട്ര വക്താവും മതപ്രഭാഷകനുമായ പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ബാഗേശ്വര്‍ ധാം സര്‍ക്കാര്‍, അഖാര പരിഷത്ത് തലവന്‍ മഹന്ത് രവീന്ദ്ര പുരി മഹാരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കേന്ദ്രമന്ത്രിമാരായ ജോതിരാദിത്യ സിന്ധ്യ, ഡിഡി ഉയികെ, മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോത്ത്, മധ്യപ്രദേശ് വിധാന്‍സഭാ സ്പീക്കര്‍ നരേന്ദ്ര സിംഗ് തോമര്‍ എന്നിവരും പങ്കെടുത്തു.
advertisement
തന്റെ ഇളയമകന്റെ വിവാഹം ഒരു സമൂഹ വിവാഹ ചടങ്ങില്‍വെച്ച് നടത്തി സാമൂഹിക ഐക്യത്തിന്റെ ഉത്തമ ഉദാഹരണം കാണിച്ചു തന്നതിന് മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ മുഖ്യമന്ത്രി മോഹന്‍ യാദവിനെ പ്രശംസിച്ചു.
സമൂഹത്തില്‍ സ്വാധീനമുള്ള, രാഷ്ട്രീയ, സമ്പന്ന കുടുംബങ്ങള്‍ക്ക് പ്രചോദനാത്മകമായ ഒരു മാതൃകയാണ് ഈ വിവാഹച്ചടങ്ങെന്ന് യോഗാ ഗുരു ബാബാ രാംദേവ് പറഞ്ഞു. ''വിവാഹങ്ങളിലെ ആഢംബരം കുറയ്ക്കാനും ഇടത്തരവും പാവപ്പെട്ടതുമായ കുടുംബങ്ങള്‍ക്ക് പ്രചോദനമാകാനും ഈ മാതൃക സഹായിക്കും,'' അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും കൂട്ടായതും കുറഞ്ഞ ചെലവിലുള്ളതുമായ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മതപ്രഭാഷഖന്‍ പണ്ഡിറ്റി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി പറഞ്ഞു.
advertisement
അഖാര പരിഷത്ത് ജനറല്‍ സെക്രട്ടറി സ്വാമി ഹരി ഗിരി മഹാരാജ് 21 നവദമ്പതികള്‍ ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bhopal,Madhya Pradesh
First Published :
December 02, 2025 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ മകന് മാംഗല്യം സമൂഹവിവാഹ പന്തലില്‍


