രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണവുമായി മുസ്ലിം യുവതി; 'ഭഗവാന്‍ ശ്രീരാമന്‍ ലോകത്തിണ് മാതൃക' യെന്ന് സഹാറ ബീഗം

Last Updated:

ഒത്തുചേർന്ന് ഈ ദിവ്യപ്രവർത്തനത്തിൽ പങ്കാളികളാകുകയും തുറന്ന ഹൃദയത്തോടെ അയോധ്യയിൽ ഒരു വലിയ രാമക്ഷേത്രം നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യാമെന്ന് അവർ പറഞ്ഞു.

വിജയവാഡ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി മുസ്ലിം യുവതി.  തഹേര ട്രസ്റ്റിലെ സംഘാടകയായ സഹാറ ബീഗമാണ് രാമക്ഷേത്ര നിർമാണത്തിന് സഹായം നൽകാൻ മുസ്ലിം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
ഹൈന്ദവ സഹോദരി - സഹോദരൻമാരെ വിനായക് ചതുർത്ഥി, ദസ്സറ, രാം നവമി എന്നീ സമയങ്ങളിൽ പൂജയ്ക്കായി സഹായിക്കാൻ മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സമുദായങ്ങളും സംഭാവന നൽകണമെന്നും അവർ ആവശ്യപ്പെട്ടു.  'നാനാത്വത്തിലെ ഏകത്വം' - എന്ന ഇന്ത്യയുടെ യഥാർത്ഥ ആത്മാവും പാരമ്പര്യവും അതാണെന്നും അവർ പറഞ്ഞു.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS] ഇപ്പോൾ, രാമക്ഷേത്ര നിർമാണത്തിന് മുസ്ലിം സമുദായം സംഭാവനകൾ നൽകണമെന്ന ആവശ്യവുമായാണ് സഹാറ ബീഗം രംഗത്ത് എത്തിയിരിക്കുന്നത്. നിധി ശേഖരണ പരിപാടിയിലെ നിധി സംഭരണ വഴി സംഭാവനകൾ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആളുകൾക്ക് എത്ര രൂപ വേണമെങ്കിലും നൽകാവുന്നതാണ്. പത്തു രൂപയേ ഉള്ളൂവെങ്കിൽ അതും നൽകാവുന്നതാണ്.
advertisement
കഴിഞ്ഞ പത്തു വർഷത്തോളമായി ഗ്രാമവുമായി ചേർന്ന് പ്രവർത്തിക്കുന്നു. പലപ്പോഴും ഹൈന്ദവർ മോസ്ക് നിർമിക്കുന്നതിനും ഇഡ്ഗകൾ, മുസ്ലിം സമുദായത്തിനായി ശ്മശാനങ്ങൾ എന്നിവ നിർമിക്കുന്നതിന് മുസ്ലിം സമുദായത്തിന് സ്ഥലം നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സഹാറ ബീഗം പറഞ്ഞു.
അമുസ്ലിങ്ങൾ കൃഷി ചെയ്യാവുന്ന വലിയ ഭൂമി തന്നെ മുസ്ലിങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്. മസ്ജിദ്, ഇഡ്ഗകൾ, ഖബർസ്ഥാൻ എന്നിവ പണിയുന്നതിനും ഹൈന്ദവർ സഹായിച്ചിട്ടുണ്ടെന്ന് സഹാറ ബീഗം പറഞ്ഞു. ശ്രീരാമൻ ജനിച്ച ഒരു രാജ്യത്ത് ജീവിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. നമ്മുടെ കാലഘട്ടത്തിൽ തന്നെ ഈ ക്ഷേത്രം പണിയാൻ പോകുന്നത് ഭാഗ്യമാണ്. ശ്രീരാമൻ ധർമത്തെ ഒരു ജീവിതരീതിയായി പഠിപ്പിക്കുകയും ലോകത്തിന് മുഴുവൻ ഒരു മാതൃകയാകുകയും ചെയ്തെന്ന് സഹാറ ബീഗം പറഞ്ഞു. ഒത്തുചേർന്ന് ഈ ദിവ്യപ്രവർത്തനത്തിൽ പങ്കാളികളാകുകയും തുറന്ന ഹൃദയത്തോടെ അയോധ്യയിൽ ഒരു വലിയ രാമക്ഷേത്രം നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യാമെന്ന് അവർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
രാമക്ഷേത്ര നിർമാണത്തിന് ധനസമാഹരണവുമായി മുസ്ലിം യുവതി; 'ഭഗവാന്‍ ശ്രീരാമന്‍ ലോകത്തിണ് മാതൃക' യെന്ന് സഹാറ ബീഗം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement