advertisement

'വിൽപനയ്ക്ക് എത്തുമ്പോൾ മാത്രമേ പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ': നരവനെ വിവാദത്തിൽ പെൻഗ്വിന്റെ പുതിയ വിശദീകരണം

Last Updated:

ജനറൽ നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ വ്യക്തമാക്കി. പ്രീ-ഓർഡർ ലിങ്കുകൾ ഉണ്ടെങ്കിലും പുസ്തകം വിപണിയിൽ ലഭ്യമായിട്ടില്ലെന്നാണ് പ്രസാധകർ പറയുന്നത്

(Image: PTI, Penguin)
(Image: PTI, Penguin)
മുൻ കരസേനാ മേധാവി ജനറൽ (റിട്ട.) എം എം നരവനെയുടെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, പെൻഗ്വിൻ ഇന്ത്യ ചൊവ്വാഴ്ച വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. ഒരു പുസ്തകം പ്രഖ്യാപിക്കുന്നതും, പ്രീ-ഓർഡർ ലിസ്റ്റ് നൽകുന്നതും, അത് പ്രസിദ്ധീകരിക്കുന്നതും വ്യത്യസ്ത ഘട്ടങ്ങളാണെന്നും വിപണിയിൽ വിൽപനയ്ക്ക് എത്തുമ്പോൾ മാത്രമേ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ എന്നും പ്രസാധകർ വ്യക്തമാക്കി.
ഓൺലൈനിൽ പ്രീ-ഓർഡർ ലിസ്റ്റിംഗ് കണ്ടതുകൊണ്ട് മാത്രം അത് പ്രസിദ്ധീകരണമായി മാറുന്നില്ല. ഡിജിറ്റൽ രൂപത്തിലോ അച്ചടിച്ച രൂപത്തിലോ പുസ്തകം വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആവർത്തിച്ചു.
പുസ്തകത്തിന്റെ തൽസ്ഥിതിയെ കുറിച്ച് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. "സുഹൃത്തുക്കളെ, എന്റെ പുസ്തകം ഇപ്പോൾ ലഭ്യമാണ്. ലിങ്ക് പിന്തുടരുക," എന്ന നരവനെയുടെ 2023ലെ പോസ്റ്റ് ചൂണ്ടിക്കാട്ടി പുസ്തകം പുറത്തിറങ്ങിയതായി രാഹുൽ ഗാന്ധി വാദിച്ചിരുന്നു. ഒന്നുകിൽ നരവനെ അല്ലെങ്കിൽ പെൻഗ്വിൻ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
advertisement
advertisement
എന്നാൽ നരവനെയുടെ പോസ്റ്റ് പ്രീ-ഓർഡർ ലിങ്കിന് വേണ്ടിയുള്ളതായിരുന്നുവെന്നും രണ്ട് ദിവസത്തിന് ശേഷം പുസ്തകം പിൻവലിച്ചുവെന്നും പ്രസാധകർ അറിയിച്ചു. ഇതിനുപിന്നാലെ ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാലയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. പ്രീ-ഓർഡറും പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസം രാഹുലിന് അറിയില്ലെന്നും പ്രസിദ്ധീകരിക്കാത്ത പുസ്തകം അദ്ദേഹം എങ്ങനെ കൈക്കലാക്കി എന്നത് ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ ലംഘനമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുസ്തകത്തിന്റെ പകർപ്പാവകാശം തങ്ങൾക്കാണെന്നും അനധികൃതമായി പുസ്തകത്തിന്റെ പിഡിഎഫ് രൂപമോ മറ്റ് കോപ്പികളോ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും പെൻഗ്വിൻ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
advertisement
ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഈ പുസ്തകത്തിന്റെ ഒരു കോപ്പി പ്രദർശിപ്പിച്ചത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തടസവാദമുന്നയിച്ചിരുന്നു.
Summary: Penguin India has issued a fresh clarification regarding Gen (Retd.) MM Naravane's memoir, stating that a book is officially 'published' only when it hits the retail market, not when it's on pre-order. This comes after Rahul Gandhi displayed the book in Parliament, claiming it was already available. Penguin warned against the circulation of illegal copies (PDF/Print) and stated they would take legal action for copyright infringement.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'വിൽപനയ്ക്ക് എത്തുമ്പോൾ മാത്രമേ പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ': നരവനെ വിവാദത്തിൽ പെൻഗ്വിന്റെ പുതിയ വിശദീകരണം
Next Article
advertisement
"ഏഴുപേർ വട്ടംകൂടിയിരുന്നാൽ പ്രൊമോഷനാകുമോ? സിനിമയെ രക്ഷിക്കുന്നത് മൂല്യം മാത്രം''; അനൂപ് മേനോൻ
"ഏഴുപേർ വട്ടംകൂടിയിരുന്നാൽ പ്രൊമോഷനാകുമോ? സിനിമയെ രക്ഷിക്കുന്നത് മൂല്യം മാത്രം''; അനൂപ് മേനോൻ
  • സിനിമ പ്രൊമോഷനിൽ അഭിമുഖങ്ങൾക്കുപകരം ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടതാണെന്ന് അനൂപ് മേനോൻ പറഞ്ഞു

  • പോസ്റ്ററുകൾ അച്ചടിച്ചാലും മതിലുകളിൽ ഒട്ടിക്കാതെ വിതരണ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതായി വിമർശിച്ചു

  • സിനിമ വ്യവസായം സ്നേഹവും വിശ്വാസവും മുൻനിർത്തി മുന്നോട്ട് പോകണമെന്ന് അനൂപ് മേനോൻ.

View All
advertisement