Cylinder Blast | പാല്‍ തിളപ്പിക്കാന്‍ വെച്ചത് മറന്നു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വീഡിയോ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വീട്ടുകാരനായ രാജയും ഭാര്യയും പത്ത് മാസം പ്രായമായ കുഞ്ഞും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ചെന്നൈ: തലനാരിഴയ്ക്ക് വന്‍ ദുരനത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും നടുക്കത്തിലുമാണ് തമിഴ്‌നാട്ടിലെ(Tamil Nadu) ഒരു കുടുംബം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ(Cylinder Blast) അപകടത്തില്‍ നിന്നാണ് വീട്ടുകാരനായ രാജയും ഭാര്യയും പത്ത് മാസം പ്രായമായ കുഞ്ഞും രക്ഷപ്പെട്ടത്.
രാത്രി ഗ്യാസില്‍ പല്‍ തിളപ്പിക്കാന്‍ വെച്ച ശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് രാജയുടെ ഭാര്യ പോയതിന് പിന്നാലെയായിരുന്നു അപകടം. ഗ്യാസില്‍ പാല്‍ തിളപ്പിക്കാന്‍വെച്ച കാര്യം മറന്നുപോവുകയും ചെയ്തു. വൈക്കോല്‍ മേഞ്ഞ വീടിന് ഉടന്‍ തന്നെ തീപിടിക്കുകയും ചെയ്തു.
തീപിടിത്തത്തിന് പിന്നാലെ ഗ്യാസി സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലക്കുറുച്ചി ജില്ലിയിലെ കല്‍വരയന്‍ മലയിലെ ആദിവാസി കോളനിയിലെ ഒരു വീട്ടിലാണ് സംഭവം.
advertisement
Domestic LPG cylinder blast in Kallakuruchi district.
Fortunately, no one injured in the accident. 10-year-old Rohit Sharma and his mom had a miraculous escape. pic.twitter.com/v9YLtKsiS7
— Mugilan Chandrakumar (@Mugilan__C) April 1, 2022
പാളം വിണ്ടു കീറിയത് കണ്ടത് പാടത്തെ പണിക്കിടെ; ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് ഓംവതി
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ (Uttar Pradesh) ധരിച്ചിരുന്ന സാരി അഴിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ഓംവതി. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ അബാഗര്‍ ബ്ലോക്കിനു സമീപമാണ് സംഭവം നടന്നത്.
advertisement
വ്യാഴാഴ്ച രാവിലെ 8 മണിയോടെ എറ്റായില്‍ നിന്ന് തുണ്ട്‌ലയിലേക്ക് പോവുകയായിരുന്ന എറ്റാ-ജലേസര്‍-തുണ്ട്ല പാസഞ്ചര്‍ ട്രെയിന്‍ കുസ്ബ ഗ്രാമത്തിന് സമീപം എത്തിയപ്പോഴാണ് ഗുലാരിയ ഗ്രാമവാസിയായ ഓംവതി തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് പാളം വിണ്ടു കീറിയത് കണ്ടത്.
തുടര്‍ന്ന് ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് പാളത്തിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റ് ഓംവതിയോട് കാര്യം തിരക്കിയപ്പോള്‍ വിണ്ടു കീറിയ ട്രാക്ക് അവര്‍ കാണിച്ചു നല്‍കുകയായിരുന്നു.
advertisement
'വിദ്യാഭ്യാസം ഇല്ലെങ്കിലും ചുവന്ന പതാക ഒരു അപകട സൂചനയാണെന്ന് തനിക്ക് നന്നായി അറിയാമായിരുന്നു, ചെങ്കൊടി കാണിച്ചാല്‍ ട്രെയിന്‍ നിര്‍ത്തുമെന്ന് അറിയാമായിരുന്നു. ഇന്ന് ചുവന്ന സാരി ഉടുത്തത് നന്നായി'-ഓംവതി പറഞ്ഞു.
ട്രാക്ക് അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂറിന് ശേഷമാണ് ട്രെയിനുകൾ ഈ വഴി കടത്തി വിട്ടത്. നൂറ് കണക്കിന് ആളുകളുടെ ജീവനാണ് തന്റെ ഇടപ്പെടലിലൂടെ ഓംവതി രക്ഷിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2022 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Cylinder Blast | പാല്‍ തിളപ്പിക്കാന്‍ വെച്ചത് മറന്നു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വീഡിയോ