Beef Missing | പൊലീസ് പിടിച്ചെടുത്ത 59 ടണ്‍ ബീഫ് കാണാതായി; അവശേഷിക്കുന്നത് 2 ടണ്‍; അന്വേഷണം

Last Updated:

പൊലീസുകാര്‍ തന്നെയാണ് ബീഫ് കാണാതായതിന് പന്നിലെന്ന് സംശയമുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബെംഗളൂരു: കലബുറഗയില്‍ പൊലീസ് പിടിച്ചെടുത്ത 59 ടണ്‍ ബീഫ്(Beef) കാണാതായ സംഭവത്തില്‍ അന്വേഷണം. 61 ടണ്‍ ബീഫ് പിടിച്ചെടുത്തതില്‍ 59 ടണ്‍ ആണ് കാണാതായത്. കഴിഞ്ഞ സെപ്റ്റംബറില്‍ നന്ദൂര്‍ വ്യവസായ മേഖലയിലെ താജ് കോള്‍ഡ് സ്‌റ്റോറേജില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ബീഫാണ് പൊലീസ് പിടിച്ചെടുത്തത്.
ബീഫ് നശിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടിയ പൊലീസ് കോള്‍ഡ് സ്‌റ്റോറേജില്‍ എത്തിയപ്പോള്‍ രണ്ടു ടണ്‍ മാത്രമേ കണ്ടുള്ളു. പൊലീസുകാര്‍ തന്നെയാണ് ബീഫ് കാണാതായതിന് പന്നിലെന്ന് സംശയമുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കലബുറഗി ഡി.സി.പി. അദ്ദുര്‍ ശ്രീനിവാസുലു അറിയിച്ചു.
കോടതിയുടെ അനുമതിയില്ലാതെ പോലീസ് നേരത്തേ ബീഫ് നശിപ്പിച്ചതാണോയെന്നും ആര്‍ക്കെങ്കിലും മറിച്ചു വിറ്റോയെന്നും പരിശോധിക്കുന്നുണ്ട്.
advertisement
Nitish Kumar | 'മദ്യപാനികള്‍ മഹാപാപികള്‍', അവര്‍ ഇന്ത്യാക്കാരല്ല; വിഷമദ്യ ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് നിതീഷ് കുമാര്‍
മദ്യപാനികള്‍ (people who consume liquor) മഹാപാപികളെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (Nitish Kumar). മദ്യപിക്കുന്നത് മഹാത്മഗാന്ധി പോലും പാപമായി കണക്കാക്കിയിരുന്നു. ഇത്തരക്കാരെ താന്‍ ഇന്ത്യക്കാരായി പോലും കണക്കാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തങ്ങള്‍ വ്യാപകമാകുന്നതില്‍ സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നതിനിടെ  വിഷയത്തെ കുറിച്ച് നിയമസഭയില്‍ മറുപടി നല്‍കുന്നതിനവിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
advertisement
വിഷമദ്യം കഴിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. വ്യാജമദ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നവര്‍ അതിന്റെ അനന്തരഫലങ്ങളും ഏറ്റുവാങ്ങണം.
സംസ്ഥാനത്തിനോ സര്‍ക്കാരിനോ അതില്‍ ഉത്തരവാദിത്വമേല്‍ക്കാനാവില്ല. അത് അവരുടെ തെറ്റാണ്. വിഷമദ്യമാകാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ അത് കുടിക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
advertisement
ബീഹാറില്‍ മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പരാജയമാണ് അടിക്കടി ഉണ്ടാകുന്ന മദ്യദുരന്തങ്ങള്‍ക്ക് കാരണമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2021-ലെ അവസാന ആറ് മാസങ്ങളില്‍ മാത്രം സംസ്ഥാനത്ത് മദ്യ ദുരന്തത്തില്‍ അറുപതിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഔദ്യോഗിക കണക്ക്. മദ്യ നിരോധനം രേഖകളില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. വിഷയത്തില്‍ സഖ്യകക്ഷിയായ ബി.ജെ.പിയും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Beef Missing | പൊലീസ് പിടിച്ചെടുത്ത 59 ടണ്‍ ബീഫ് കാണാതായി; അവശേഷിക്കുന്നത് 2 ടണ്‍; അന്വേഷണം
Next Article
advertisement
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement