'മുഗള്‍ സാമ്രാജ്യം' ഇല്ലാതെ 12-ാം ക്ലാസ് ചരിത്രപാഠപുസ്തകം; NCERT സിലബസ് പരിഷ്കരിച്ചു

Last Updated:

ഓരോ വർഷവും പാഠ്യപദ്ധതി പരിഷ്കരിക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് പല ഭാഗങ്ങളും ഒഴിവാക്കിയതെന്നുമാണ് എൻസിഇആർടി നൽകുന്ന വിശദീകരണം.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ന്യൂഡല്‍ഹി: മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) 12-ാം ക്ലാസിലെ ചരിത്ര പുസ്തകം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ പരിഷ്കരിച്ചു . രാജ്യത്തുടനീളം എൻസിഇആർടി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും മാറ്റം ബാധകമായിരിക്കും. 12-ാം ക്ലാസ് ചരിത്രപുസ്തകത്തിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ രണ്ടാം ഭാഗത്തിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള പാഠഭാഗമാണ് ഒഴിവാക്കിയത്. 10,11 ക്ലാസുകളിലെ പുസ്തകങ്ങളിലും മാറ്റം വന്നിട്ടുണ്ട്.
ഹിന്ദി പാഠപുസ്തകത്തിൽ നിന്ന് ചില കവിതകളും ഒഴിവാക്കിയിട്ടുണ്ട്. 12–ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്കരിച്ചിട്ടുണ്ട്. ‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘എറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നീ അധ്യായങ്ങളാണ് സിവിക്സിലെ ‘ഇന്ത്യൻ പൊളിറ്റിക്സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയത്.
10–ാം ക്ലാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്സ്–2’ പുസ്തകത്തിലെ ‘ഡെമോക്രസി ആൻഡ് ഡൈവേഴ്സിറ്റി’, ‘പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്മെന്റ്സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങൾ ഒഴിവാക്കി. 11–ാം ക്ലാസിലെ ‘തീംസ് ഓഫ് വേൾഡ് ഹിസ്റ്ററി’ പുസ്തകത്തിലെ ‘സെൻട്രൽ ഇസ്‍ലാമിക് ലാൻഡ്സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്സ്’, ‘ഇൻഡസ്ട്രിയൽ റവലൂഷൻ’ തുടങ്ങിയ ഭാഗങ്ങളാണ് നീക്കിയത്. ഓരോ വർഷവും പാഠ്യപദ്ധതി പരിഷ്കരിക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് പല ഭാഗങ്ങളും ഒഴിവാക്കിയതെന്നുമാണ് എൻസിഇആർടി നൽകുന്ന വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/India/
'മുഗള്‍ സാമ്രാജ്യം' ഇല്ലാതെ 12-ാം ക്ലാസ് ചരിത്രപാഠപുസ്തകം; NCERT സിലബസ് പരിഷ്കരിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement