HOME /NEWS /India / കാലിലെ പരിക്ക് വരൻ മറച്ചുവെച്ചെന്ന് വധു; താലികെട്ടിയതിന് പിന്നാലെ നവദമ്പതികൾ വേർപിരിഞ്ഞു

കാലിലെ പരിക്ക് വരൻ മറച്ചുവെച്ചെന്ന് വധു; താലികെട്ടിയതിന് പിന്നാലെ നവദമ്പതികൾ വേർപിരിഞ്ഞു

marriage

marriage

സംഭവമറിഞ്ഞെത്തിയ നഗരത്തിലെ വനിതാ പൊലീസ് സംഘം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല

  • Share this:

    താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ (newly wed couple) വിവാഹവേദിയില്‍ വേര്‍പിരിഞ്ഞു. തിരുപ്പൂർ നഗരത്തിലെ പൂളുവപ്പട്ടിയിലാണ് സംഭവം. പൂളുവപ്പട്ടി നിവാസിയായ 32 വയസ്സുള്ള വസ്ത്രശാല തൊഴിലാളിയും 25 കാരിയുമാണ് വിവാഹിരായത്.

    ഇരുവരുടെയും വീട്ടുകാർ ചേര്‍ന്നാണ് കല്യാണം നിശ്ചയിച്ചത്. പൂളുവപ്പട്ടി ക്ഷേത്രത്തില്‍ താലികെട്ടിയശേഷം മണ്ഡപത്തില്‍ വന്നപ്പോഴാണ് വരന്റെ ഒരുകാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും നവവധുവിന്റെ ശ്രദ്ധയില്‍ പ്പെട്ടത്.

    ഉടൻ തന്നെ വധു വിവരം അന്വേഷിച്ചു. വരന്‍ കാര്യങ്ങൾ വിശദീകരിച്ചെങ്കിലും തന്നില്‍നിന്നും ഈ വസ്തുത മറച്ചുവെച്ചതിനെ യുവതി ചോദ്യംചെയ്തു. തുടര്‍ന്നു നടന്ന വാഗ്വാദത്തിനു പിന്നാലെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. സംഭവമറിഞ്ഞെത്തിയ നഗരത്തിലെ വനിതാ പൊലീസ് സംഘം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

    വരന്‍ സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന ആരോപണവും വധുവിന്റെ വീട്ടുകാര്‍ നടത്തി. തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെ പകര്‍പ്പ് പൊലീസിന് കൈമാറി.

    എഞ്ചിനീയറിങ് വിദ്യാര്‍ഥിനി മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ ; കാമുകന്‍ അറസ്റ്റില്‍

    മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ കൊല്ലുപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അപൂര്‍വയുടെ കാമുകന്‍ ഹിങ്കല്‍നിവാസി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

    നഗരത്തിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അപൂര്‍വ വിജയനഗറിലെ പി.ജി. യിലായിരുന്നു താമസിച്ചിരുന്നത്. ഓഗസ്റ്റ് 29-നാണ് അപൂര്‍വയും ആഷിക്കും ഹോട്ടലില്‍ മുറിയെടുത്തത്.

    Also Read- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 2 പേരെ ജയില്‍ മാറ്റി

    സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍നിന്ന് പുറത്തുപോയ ആഷിക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, മറുപടി ലഭിക്കാതെ വന്നതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

    തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോള്‍ അപൂര്‍വയെ മരിച്ചനിലയില്‍ കണ്ടെത്തി. മൂക്കില്‍നിന്ന് രക്തമൊലിക്കുന്നനിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആഷിക്കിനെ പിടികൂടിയത്.

    അപൂര്‍വയും ആഷിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്ന അപൂര്‍വയുടെ വീട്ടുകാര്‍ ഇരുവരും കാണരുതെന്ന് വിലക്കിയിരുന്നു. എന്നാല്‍, താക്കീത് വകവെയ്ക്കാതെ ഇരുവരും കണ്ടുമുട്ടുക പതിവായിരുന്നു. അന്വേഷണം പൂര്‍ത്തിയായശേഷമേ കൊലപാതക കാരണം അറിയാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.

    First published:

    Tags: Divorce, Tamil nadu, Wedding