ന്യൂഡൽഹി: എല്ലാ മേഖലയെയും പരിഗണിച്ച ബജറ്റാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യൂസ് 18-നോട്. പൊതു നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. ജനങ്ങളുടെ കൈവശം കൂടുതല്‍ പണമെത്തുന്ന തരത്തിലുള്ളതാണ് ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് സാമ്പത്തിക തകര്‍ച്ചയുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ജൂലൈ പാദത്തില്‍ ഉണ്ടായിരുന്ന തകര്‍ച്ചയില്‍ നിന്ന് രാജ്യം കരകയറുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
ഇന്ത്യ വലിയ നിക്ഷേപ കേന്ദ്രമായി മാറിയെന്ന് നിർമല സീതാരാമൻ പറഞ്ഞു. ആഗോള രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം വരുന്നു. ഉപഭോഗം കൂട്ടാനുള്ള പദ്ധതികളാണ് ബജറ്റില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ധനമന്ത്രി ന്യൂസ് 18-നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.