News 18 Exclusive | പഹൽഗാം ഭീകരവാദികളുടെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തിയ മലയാളി പറയുന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
മകളുടെ ദൃശ്യം പകർത്തുന്നതിനിടെയാണ് വെടിവയ്പ്പ് നടത്തിയ ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്
പഹൽഗാം ഭീകരവാദികളുടെ ചിത്രം മൊബൈൽ ക്യാമറയിൽ. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപേ തീവ്രവാദികൾ പഹൽഗാമിൽ എത്തിയതായി സംശയിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. സ്വന്തം മകളുടെ ദൃശ്യം പകർത്തുന്നതിനിടെയാണ് മലയാളി വിനോദസഞ്ചാരിയായ ശ്രീജിത്ത് രമേശൻ എന്നയാളുടെ മൊബൈൽ ക്യാമറയിൽ അവിചാരിതമായി ഭീകരവാദികളുടെ ചിത്രങ്ങൾ പതിഞ്ഞത്. പൂനെയിൽ സ്ഥിരതാമസമാക്കിയ ആളാണ് മലയാളിയായ ശ്രീജിത്ത് രമേശൻ.
അന്വേഷണ ഏജൻസികൾ ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് ശ്രീജിത്ത് രമേശൻ തന്റെ പക്കലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കിയത്. ഇത് ആദ്യമായിട്ടാണ് വെടിവയ്പ്പ് നടത്തിയതെന്ന് സംശയിക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
പകർത്തിയ ദൃശ്യങ്ങൾ എൻഐഎയ്ക്ക് കൈമാറിയെന്ന് ശ്രീജിത്ത് രമേശൻ ന്യൂസ് 18നോട് പഞ്ഞു. ഏപ്രിൽ പതിനെട്ടാം തീയതിയാണ് ശ്രീജിത്ത് രമേശനും കുടുംബവും പഹൽഗാമിലെത്തുന്നത്. തുടർന്ന് പലസ്ഥലങ്ങളിലെയും കാഴ്ചകൾ കണ്ടു. തുടർന്ന് തന്റെ ആറുവയസുള്ള മകൾ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ എടുക്കുന്നതിനിടെയാണ് രണ്ട് പേർ ഫ്രെയിമിലേക്ക് കയിറി വന്നത്. അന്നേരം സംശയമൊന്നും തോന്നിയില്ല. 22ന് ശ്രീനഗറിലേക്ക് വരുമ്പോഴാണ് ഭീകരവാദി അക്രമണത്തെക്കുറിച്ചറിഞ്ഞത്. പിന്നീട് വീട്ടിൽ വന്ന ശേഷം അന്വേഷണഎജൻസികൾ പുറത്തുവട്ട നാല് ഭീകരരുടെ ചിത്രങ്ങൾ കണ്ടതോടെയാണ് ഇവരിൽ രണ്ട് പേരെ എവിടയോ കണ്ടതായി സംശയം തോന്നയത്. അങ്ങനെ മൊബൈലിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേരെ തിരിച്ചറിഞ്ഞത്. അവരുടെ ശാരീരിക പ്രത്യേകതകളെല്ലാം അന്വേഷണ ഏൻസി പുറത്തുവിട്ട ചിത്രത്തിലേതുപോലെയായിരുന്നു. തുടർന്നാണ് എൻഐഎയ്ക്ക് ദൃശ്യങ്ങൾ കൈമാറയത്.കണ്ടതിൽ ഒരാൾ പ്രദേശവാസിയാണെന്ന് സംശയിക്കുന്നതായും ശ്രീജിത്ത് രമേശൻ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 26, 2025 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
News 18 Exclusive | പഹൽഗാം ഭീകരവാദികളുടെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തിയ മലയാളി പറയുന്നു