News18 Mega UCC Poll| 67 ശതമാനം മുസ്ലീം സ്ത്രീകൾ വിവാഹം, വിവാഹമോചനം എന്നിവയ്ക്കുള്ള പൊതുനിയമത്തെ പിന്തുണയ്ക്കുന്നു

Last Updated:

18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്

ന്യൂഡൽഹി: വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയ്ക്കുള്ള പൊതു നിയമത്തെ പിന്തുണയ്ക്കുന്നതായി ഏകീകൃത സിവിൽ കോഡിനെ അടിസ്ഥാനമാക്കി നടത്തിയ ന്യൂസ് 18 മെഗാ യുയുസി പോളിൽ പങ്കെടുത്ത 67 ശതമാനം മുസ്ലീം സ്ത്രീകളും അഭിപ്രായപ്പെട്ടു. 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ന്യൂസ് 18 സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 8,035 സ്ത്രീകളിൽ 5,403 പേരും വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം എന്നിവയിൽ പൊതു നിയമം വേണമെന്ന് അഭിപ്രായമപ്പെട്ടു.
ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കാതെ ന്യൂസ് 18 ന്റെ 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ യുസിസിയിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള വിഷയങ്ങളിൽ അഭിമുഖം നടത്തി. 18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്.
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്കായി എല്ലാ ഇന്ത്യക്കാർക്കും ഒരു പൊതു നിയമത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, 67% സ്ത്രീകൾ – 5,403 – അതേ എന്നും 2,039 (25%) പേർ ഇല്ല എന്നും ഉത്തരം നൽകി. 7% (593 പേർ) അറിയില്ല, അല്ലെങ്കിൽ പറയാൻ കഴിയില്ല എന്നും വ്യക്തമാക്കി.
advertisement
ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ 68 ശതമാനം (2,076) പേർ പൊതു നിയമത്തെ പിന്തുണച്ചപ്പോൾ 27 ശതമാനം (820 പേർ) ഇല്ല എന്ന് വ്യക്തമാക്കി. 5% (137) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്ന് അഭിപ്രായം രേഖപ്പെടുത്തി.
പ്രായാടിസ്ഥാനത്തിലുള്ള പ്രതികരണത്തിൽ‌ 18-44 പ്രായത്തിലുള്ളവരിൽ 4,366 (69 ശതമാനം) പേർ പൊതു നിയമത്തെ പിന്തുണച്ചപ്പോൾ, 24 ശതമാനം (1,524) പേർ ‘ഇല്ല’ എന്ന് അഭിപ്രായപ്പെട്ടു. 6 ശതമാനം ( 405 പേർ) അറിയില്ല, പറയാൻ കഴിയില്ല എന്ന അഭിപ്രായക്കാരായിരുന്നു. 44 വയസ്സിന് മുകളിലുള്ളവരിൽ 60 ശതമാനം (1,037) പിന്തുണയ്ക്കുന്നതായും 515 പേർ (30%) ഇല്ലെന്നും 11 ശതമാനം (188) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും പറഞ്ഞു.
advertisement
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 19 ശതമാനം പേർ 18-24 പ്രായക്കാരും 33 ശതമാനം പേർ 25-34 പ്രായ വിഭാഗത്തിലും 27 ശതമാനം 35-44 പ്രായ വിഭാഗത്തിലും 14 ശതമാനം പേർ 45-54 പ്രായ വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. 5 ശതമാനം ആളുകൾ 55-64 പ്രായക്കാരും 2 ശതമാനം പേർ 65 വയസ്സിനു മുകളിലുള്ളവരുമാണ്.
പങ്കെടുത്തവരിൽ 70 ശതമാനവും വിവാഹിരായിരുന്നു. 24 ശതമാനം അവിവാഹിതരും 3 ശതമാനം വിധവകളും 3 ശതമാനം വിവാഹമോചനം നേടിയവരുമാണ് എല്ലാവരും. സർവേയിൽ പങ്കെടുത്തവരിൽ 73% സുന്നികളും 13% ഷിയകളും 14% മറ്റ് വിഭാഗങ്ങളിലുള്ളവരുമാണ്.
advertisement
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ, സർവേയിൽ പങ്കെടുത്ത 11 ശതമാനം സ്ത്രീകൾ ബിരുദാനന്തര ബിരുദധാരികളും 27 ശതമാനം പേർ ബിരുദധാരികളുമാണ്. 21 ശതമാനം സ്ത്രീകൾ പ്ലസ്ടു വരെ പഠിച്ചവരും പതിനാല് ശതമാനം പേർ പത്താംക്ലാസ് വിദ്യാഭ്യാസം നേടിയവരുമാണ്. 13 ശതമാനം പേർ 5-10 മാത്രം വിദ്യാഭ്യാസമുള്ളവരാണ്. അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള 4 ശതമാനം സ്ത്രീകളും 4 ശതമാനം പേർ നിരക്ഷരരും 4 ശതമാനം പേർക്ക് അടിസ്ഥാന സാക്ഷരതയും ഉണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
News18 Mega UCC Poll| 67 ശതമാനം മുസ്ലീം സ്ത്രീകൾ വിവാഹം, വിവാഹമോചനം എന്നിവയ്ക്കുള്ള പൊതുനിയമത്തെ പിന്തുണയ്ക്കുന്നു
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement