Exclusive | ഖലിസ്ഥാൻ വാദി ഗുർപത്‌വന്ത് പന്നൂനിന്റെ സ്വത്ത് എൻഐഎ കണ്ടുകെട്ടി

Last Updated:

ഗുർപത് വന്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് അനുമതി തേടി എൻഐഎ പ്രത്യേക കോടതിയെ സമീപിച്ചിരുന്നുവെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ  അറിയിച്ചു.

സിക്ക്  ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) നേതാവ് ഗുർപത് വന്ത് പന്നൂനിന്റെ സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. ഇന്ത്യ നിരോധിച്ച ഖലിസ്ഥാൻ അനുകൂലസംഘടനയാണ് എസ്എഫ്‌ജെ. ഗുർപത് വന്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് അനുമതി തേടി എൻഐഎ പ്രത്യേക കോടതിയെ സമീപിച്ചിരുന്നുവെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ  അറിയിച്ചു.
യുഎസ്, കാനഡ, യുകെ എന്നിവടങ്ങളിൽ പൗരത്വമുള്ള തീവ്രസ്വഭാവമുള്ള ഏതാനും സിക്കുകാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എസ്എഫ്‌ജെ. 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അനുസരിച്ച് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ രാജ്യത്ത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതാണ്.
എസ്എഫ്‌ജെയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാർ 2019 ജൂലൈ പത്തിന് അറിയിപ്പ് പുറപ്പെടുവിക്കുകയും അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.  പഞ്ചാബിൽ ഒരു ‘സ്വതന്ത്ര പരമാധികാര രാജ്യം’ സ്ഥാപിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്നും, ഖാലിസ്ഥാനുവേണ്ടി തുറന്ന് അഭിപ്രായം പ്രകടിപ്പിക്കുകയും ഇത്  ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. യുഎപിഎ നിയമ പ്രകാരം ‘വ്യക്തിഗത തീവ്രവാദി’ ആയി പ്രഖ്യാപിച്ച പന്നൂനെതിരെ ഒന്നിലധികം അന്വേഷണ ഏജൻസികൾ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
advertisement
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലഞ്ഞിരിക്കുന്ന വേളയിലാണ് ഈ നടപടി.
ഇരുരാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് പ്രവർത്തിക്കുന്ന മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയിലെ ഏജന്റുകൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം പുറത്തുവന്ന് തൊട്ടുപിന്നാലെയായിരുന്നു നടപടി. ഈ ആരോപണങ്ങൾ കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു.
advertisement
പഞ്ചാബിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റി, സമൂദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചു, യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നു എന്ന പേരിലാണ് ഗുർപത് വന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഖാൻകോട്ട്, അമൃത്സർ എന്നിവിടങ്ങളിലെ കൃഷിഭൂമിയും ചണ്ഡീഗഡിലെ വീടുമാണ് എൻഐഎ കണ്ടുകെട്ടിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പന്നുനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ ഇന്റർപോൾ തിരിച്ചയച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | ഖലിസ്ഥാൻ വാദി ഗുർപത്‌വന്ത് പന്നൂനിന്റെ സ്വത്ത് എൻഐഎ കണ്ടുകെട്ടി
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement