PFI Hartal LIVE Updates: വ്യാപക അക്രമം; രണ്ട് പൊലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം; അറുപതോളം വാഹനങ്ങൾ തകര്‍ത്തു
- Published by:Naseeba TC
- news18-malayalam
Last Updated:
PFI Hartal LIVE Updates: നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം
ദേശീയ അന്വേഷണ ഏജൻസി (NIA )യും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED ) വ്യാഴാഴ്ച പുലർച്ചെ മുതൽ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് (PFI ) കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി. മുൻ നിര നേതാക്കൾ അടക്കം 100 ഓളം പിഎഫ്‌ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദത്തിന്റെ സാമ്പത്തിക സ്രോതസുകളും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ പിടികൂടാനായുമാണ് റെയ്ഡ് എന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാനമായും ദക്ഷിണേന്ത്യയിൽ നടക്കുന്ന റെയ്ഡുകളെ നാളിതുവരെയുള്ള ഏറ്റവും വലിയ അന്വേഷണ പ്രക്രിയ എന്നാണ് ദേശീയ അന്വേഷണ ഏജൻസി വിശേഷിപ്പിച്ചത്.
തീവ്രവാദത്തിന് പണം നൽകി സഹായിക്കുക, തീവ്രവാദികളെ സഹായിക്കാൻ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ തക്കവണ്ണം ആളുകളിൽ പ്രത്യേകിച്ച് ചെറുപ്പക്കാരിൽ തീവ്രമത ചിന്ത വളർത്തൽ എന്നിവയാണ് റെയ്‌ഡിന് ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ.
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്. ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 22പേരെയാണ് കസ്റ്റഡിയിലെടുത്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2022 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PFI Hartal LIVE Updates: വ്യാപക അക്രമം; രണ്ട് പൊലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം; അറുപതോളം വാഹനങ്ങൾ തകര്‍ത്തു