advertisement

നിർഭയ കേസ് പ്രതികളെ വെവ്വേറെ തൂക്കിലേറ്റുമോ? സുപ്രീംകോടതിയുടെ നിർണായക തീരുമാനം നാളെ

Last Updated:

നിയമ നടപടികൾ പൂർത്തിയാക്കിയ പ്രതികളെ തൂക്കിലേറ്റാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു .

ന്യൂഡൽഹി: നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രസർ‌ക്കാരിന്റെ ഹര്‍ജിയിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം വെള്ളിയാഴ്ച. നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയാൽ മതിയെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
നിയമ നടപടികൾ പൂർത്തിയാക്കിയ പ്രതികളെ തൂക്കിലേറ്റാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു . ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസിലെ പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് കുമാർ, വിനയ് ശർമ്മ എന്നിവരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിൽ ഇവരുടെ വധശിക്ഷ നാപ്പിലാക്കുന്നതിന് ഒരുക്കമാണെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
advertisement
പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി നടപടിക്കെതിരെ ആഭ്യന്തര മന്ത്രാലയവും തിഹാർ ജയിൽ അധികൃതരും നൽകിയ ഹർജിയിലായിരുന്നു ഒരുമിച്ച് തൂക്കിലേറ്റിയാൽ മതിയെന്ന്  ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ജയിൽ ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിർദേശം.
തിരുത്തൽ ഹർജിയും ദയാഹർജിയുമടക്കം കേസിലെ പ്രതികൾക്കുള്ള അവകാശങ്ങളെല്ലാം ഏഴു ദിവസങ്ങൾക്കുള്ളിൽ വിനിയോഗിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീം കോടതി തീരുമാനം വധശിക്ഷ നടപ്പാക്കുന്നതിന്റെ സമയ ക്രമത്തിൽ നിർണായകമാകും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നിർഭയ കേസ് പ്രതികളെ വെവ്വേറെ തൂക്കിലേറ്റുമോ? സുപ്രീംകോടതിയുടെ നിർണായക തീരുമാനം നാളെ
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement