advertisement

'പുരുഷന്മാരോട് ആരും ഇത് ചോദിക്കില്ല': ബജറ്റ് ദിന സാരി ചർച്ചയിലെ ലിംഗവിവേചനം ചൂണ്ടിക്കാട്ടി നിർമലാ സീതാരാമൻ

Last Updated:

ബജറ്റ് ദിനത്തിൽ എന്ത് ധരിക്കുമെന്ന ചോദ്യങ്ങൾ ഓരോ വർഷവും തനിക്ക് സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും നിർമലാസീതാരാമൻ പറഞ്ഞു

News18
News18
ബജറ്റ് ദിനത്തിൽ തന്റെ ജോലിയേക്കാൾ ഉപരി വസ്ത്രധാരണത്തിന് നൽകുന്ന അമിത ശ്രദ്ധയെയും അതിലെ ലിംഗവിവേചനത്തെയും വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പുരുഷന്മാരായ ധനമന്ത്രിമാർക്ക് ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരാറില്ലെന്നും  ബജറ്റ് ദിനത്തിൽ താൻ എന്ത് ധരിക്കുമെന്ന ചോദ്യങ്ങൾ ഓരോ വർഷവും തനിക്ക് സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും നിർമലാസീതാരാമൻ പറഞ്ഞു. ഒരു പുരുഷ ധനമന്ത്രിയോട് ആരെങ്കിലും ഇത്തരത്തിൽ ചോദിക്കുമോ? ഇത്തരം ചർച്ചകൾ പ്രൊഫഷണൽ അതിർവരമ്പുകൾ ലംഘിക്കുന്നതാൻ. താൻ ഇനി ഇഷ്ടമുള്ളത് ധരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പുരുഷന്മാരോട് കാണിക്കുന്ന അതേ സമീപനം തന്നോടും കാണിക്കണമെന്നും അത് മാത്രമാണ് യഥാർത്ഥ സമത്വമെന്നും നിർമലാസീതാരാമൻ പറഞ്ഞു. സ്ത്രീയാണെന്ന നിലയിലുള്ള ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നില്ല. ജോലിയിലൂടെയാണ് മികവ് തെളിയിക്കേണ്ടത്. നേതൃസ്ഥാനത്തുള്ള സ്ത്രീകൾ നേരിടുന്ന ഇത്തരം വെല്ലുവിളികൾ ഗൗരവകരമാണെന്നും വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ ധനമന്ത്രി ഓർമ്മിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള കൈത്തറി കാഞ്ചീപുരം സിൽക്ക് സാരിയാണ് ഇത്തവണ നിർമല സീതാരാമൻ ധരിച്ചിരുന്നത്.
തുടർച്ചയായി ഒമ്പതാം തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ട നിർമലാ സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളിലും ആഗോള വ്യാപാര തടസ്സങ്ങളിലും മികച്ച രീതിയിൽ നയരൂപീകരണം നടത്തി ശ്രദ്ധേയയായ വ്യക്തിയാണ് നിർമലാസീതാരാമൻ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'പുരുഷന്മാരോട് ആരും ഇത് ചോദിക്കില്ല': ബജറ്റ് ദിന സാരി ചർച്ചയിലെ ലിംഗവിവേചനം ചൂണ്ടിക്കാട്ടി നിർമലാ സീതാരാമൻ
Next Article
advertisement
ഇതിനപ്പുറം അത്ഭുതമുണ്ടോ? ഓട്ടോയിൽ നിന്നിറങ്ങി റോ‍ഡിലേക്ക് ഓടി മൂന്നുവയസുകാരി, സഡൻ ബ്രേക്കിട്ട് ബസ്
ഇതിനപ്പുറം അത്ഭുതമുണ്ടോ? ഓട്ടോയിൽ നിന്നിറങ്ങി റോ‍ഡിലേക്ക് ഓടി മൂന്നുവയസുകാരി, സഡൻ ബ്രേക്കിട്ട് ബസ്
  • കോഴിക്കോട്: മൂന്നു വയസുകാരി റോഡിലേക്ക് ഓടിയപ്പോൾ ബസ് ഡ്രൈവർ ഷിനോജിന്റെ ചുരുക്കം രക്ഷയാക്കി

  • അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി അമ്മയുടെ അടുത്തേക്ക് ഓടിയപ്പോൾ അപകടം ഒഴിവായി

  • കുട്ടി അപകടത്തിൽനിന്നും രക്ഷപ്പെട്ട വിഡിയോ വൈറലായതോടെ ഡ്രൈവർക്ക് അഭിനന്ദനങ്ങൾ ലഭിച്ചു

View All
advertisement