Budget 2021| 'പുലരി പിറക്കുന്നതിനു മുമ്പേ പ്രകാശം അറിയുന്ന പറവയാണ് വിശ്വാസം'; ടാഗോർ ഉദ്ധരണികളുമായി ധനമന്ത്രി
- Published by:Naseeba TC
- news18-malayalam
Last Updated:
ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ ചരിത്ര വിജയവുമായി താരതമ്യപ്പെടുത്തിയാണ് നിർമല സീതാരമൻ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെ പരാമർശിച്ചത്.
കോവിഡ് മഹാമാരി മൂലം സമ്പദ്‌വ്യവസ്ഥ തകർന്ന് ഒരു വർഷത്തിനുശേഷം വരുന്ന കേന്ദ്ര ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. നോബേൽ ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ഉദ്ധരണികളോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.
'പുലരി പിറക്കുന്നതിനു മുമ്പേ പ്രകാശം അറിയുന്ന പറവയാണ് വിശ്വാസം'. ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയപ്പോൾ രവീന്ദ്രനാഥ വാക്കുകൾ ധനമന്ത്രി ആവർത്തിച്ചു. ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ ചരിത്ര വിജയവുമായി താരതമ്യപ്പെടുത്തിയാണ് നിർമല സീതാരമൻ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെ പരാമർശിച്ചത്.
ഓസ്‌ട്രേലിയയിലെ ടീം ഇന്ത്യയുടെ തകർപ്പൻ വിജയം ഇന്ത്യയിലെ ജനങ്ങളുടെ അന്തർലീനമായ ശക്തിയെ ഓർമ്മപ്പെടുത്തുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി പേപ്പർരഹിത ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.
advertisement
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നൽ നൽകിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. കേരളത്തിന് 65,000 കോടിയുടെ റോഡുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായാണ് തുക അനുവദിച്ചത്.
600 കിലോ മീറ്റർ മുംബൈ- കന്യാകുമാരി പാത, മധുര- കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ അനുവദിച്ചു. മൂന്ന് സംസ്ഥാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴാണ് പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
You may also like:ബജറ്റ് ഊന്നൽ നൽകുന്നത് ആറ് മേഖലകൾക്ക്; ആരോഗ്യമേഖലയ്ക്ക് 64180 കോടി
ആറു മേഖലകൾക്കാണ് കേന്ദ്ര ബജറ്റിൽ പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത്. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയാണ് ബജറ്റിന്റെ ആറ് തൂണുകളെന്നും ബജറ്റ് അവതരണത്തിന് ആമുഖമായി ധനമന്ത്രി പറഞ്ഞു.
You may also like:Budget 2021 Live Updates: എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ഇനി മുതൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട
കോവിഡ് പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു. . രണ്ട് വാക്സീനുകൾ കൂടി ഉടൻ വിപണിയിലെത്തും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വാഹനങ്ങളുടെ സ്ക്രാപ്പിംഗ് നയം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
advertisement
അന്തരീക്ഷ മലിനീകരണം കുറച്ച് പ്രകൃതി സൗഹാർദ്ദ വാഹനങ്ങൾ നിരത്തിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക 15 വര്‍ഷവും കാലാവധി നിശ്ചയിച്ചുള്ളതാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി.
പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളിൽ പരിശോധിക്കും.
ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും വാഹനങ്ങൾ പൊളിക്കുക. സ്‌ക്രാപ്പിങ്ങ് പോളിസി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാന്‍ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2021 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Budget 2021| 'പുലരി പിറക്കുന്നതിനു മുമ്പേ പ്രകാശം അറിയുന്ന പറവയാണ് വിശ്വാസം'; ടാഗോർ ഉദ്ധരണികളുമായി ധനമന്ത്രി