Budget 2021 Live Updates: എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ഇനി മുതൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട
- Published by:Anuraj GR
- news18-malayalam
Last Updated:
Union Budget 2021: കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്ക് ആകും ഇത്തവണ ബജറ്റിൽ ഊന്നൽ നൽകുക.
ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാരിന്‍റെ മൂന്നാമത് ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു. ആരോഗ്യ മേഖലയ്ക്ക് വലിയ പരിഗണന നൽകുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. 64180 കോടിയുടെ ആത്മ നിർഭർ ആരോഗ്യ യോജന പദ്ധതിയും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരുന്നതിനിടെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതിന് ശേഷമുളള ആദ്യ ബജറ്റ് കൂടിയാണിത്. രാവിലെ 10.15 ന് കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് ബജറ്റിന് അനുമതി നൽകി. 11മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. പെട്ടി മാറ്റി, തുണിയിൽ പൊതിഞ്ഞ ഫയൽക്കെട്ടുമായി കീഴ് വഴക്കങ്ങൾ മാറ്റിയ ധനമന്ത്രി ഇത്തവണ പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുനത് എന്ന പ്രത്യേകതയുമുണ്ട്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേർത്തിരുന്നു. കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്ക് ആകും ഇത്തവണ ബജറ്റിൽ ഊന്നൽ നൽകുക. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും ആണ് ബജറ്റിലെ പ്രതീക്ഷകൾ. ആത്മനിർഭർ ഭാരതിന്റെ തുടർ പദ്ധതികളും ബജറ്റിൽ ഉൾപ്പെടും.
രാജ്യം കോവിഡ് പ്രതിസന്ധിയെ മറികടന്നു കൊണ്ടിരിക്കുകയാണ്. ഈ തിരിച്ചു വരവിനു കരുത്തു പകരുകയാവും ബജറ്റിലൂടെ നിർമലാ സീതാരാമൻ ഉദ്ദേശിക്കുന്നത്. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികൾ, മാറ്റങ്ങൾ എന്നിവ ഉണ്ടാകുമെന്ന സൂചന സാമ്പത്തിക സർവേ നൽകുന്നുമുണ്ട്. വാണിജ്യ വ്യവസായ രംഗത്തു കൊണ്ടുവരുന്ന പരിഷ്‌ക്കരണ നടപടികൾ തുടരുന്നതിനൊപ്പം നികുതി ഘടനയിൽ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചേക്കും. നിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയും തദ്ദേശ വിപണിയെ പ്രോത്സാഹിപ്പിക്കുകയുമാകും സർക്കാർ ലക്ഷ്യം.
advertisement
കോർപറേറ്റ് നികുതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായേക്കില്ല, എന്നാൽ നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകും. നിക്ഷേപ സമാഹരണം തന്നെയെവും ഇത്തവണയും ബജറ്റിലെ നിർണായക ഘടകം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുക വഴി അടിസ്ഥാന സൗകര്യത്തിനു കൂടുതൽ പണം കണ്ടെത്തുകയാണ് ലക്ഷ്യം. കോവിഡ് രൂക്ഷമായി ബാധിച്ച നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, വിനോദ സഞ്ചാര മേഖല, യാത്ര സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കാം. നിർമ്മാണ മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക ആണ് സർക്കാർ ഉദ്ദേശം.
advertisement
പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ കൈ പിടിച്ചു നടത്തിയ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികൾ, നികുതി നിർദേശങ്ങൾ എന്നിവയും ധനമന്ത്രി മുന്നോട്ട് വെക്കും. 2022 ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഉള്ള പദ്ധതികൾക്ക് പ്രമുഖ്യം ഉണ്ടാകും. ബജറ്റിലൂടെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങൾക്കുള്ള മറുപടിയും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2021 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2021 Live Updates: എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ഇനി മുതൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട