നിതീഷ് കുമാറിന്റെ 'ഘർ വാപ്‌സി' ബിജെപിക്ക് ഗുണം ചെയ്യുമോ? പ്രതിപക്ഷ സഖ്യത്തിന് ആശങ്ക വേണോ?
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിലൂടെ ബീഹാറിൽ ബിജെപിയുടെ ശക്തി വർധിപ്പിക്കുകയും 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബീഹാറിൽ കൂടുതൽ സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിയുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്.
ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻഡിഎയിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. യഥാർത്ഥത്തിൽ നിതീഷ് കുമാറിനെ ഒപ്പം നിർത്തുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യും എന്നാണ് പലരും വിലയിരുത്തുന്നത്. ഇതിലൂടെ ബീഹാറിൽ ബിജെപിയുടെ ശക്തി വർധിപ്പിക്കുകയും 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബീഹാറിൽ കൂടുതൽ സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിയുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്.
നിതീഷ് കുമാറിന്റെ 'ഘർ വാപ്‌സി' ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന് ഇത് കനത്ത തിരിച്ചടിയാകും എന്നതും എടുത്തു പറയേണ്ടതാണ്. നിതീഷ് കുമാർ വീണ്ടും ബിജെപിയിൽ ചേരാനാണ് സാധ്യതയെന്നും രാഷ്ട്രീയ നിരീക്ഷകർ ഇതിനോടകം ഉറപ്പു പറയുന്നു. ബിജെപിയിൽ നിന്ന് രണ്ടുവർഷം മുൻപാണ് ആർജെഡി- കോണ്ഗ്രസ് സഖ്യത്തിലേക്ക് ഇദ്ദേഹം ചേക്കേറിയത്. ജെഡി(യു)- ബിജെപി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി ജനുവരി 28ന് ഞായറാഴ്ച നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്. പുതിയ മന്ത്രിസഭയില്‍ ബിജെപിയുടെ മുതിർന്ന നേതാവ് സുശില്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും എന്നും സൂചനകളുണ്ട്.
advertisement
ബീഹാറിൽ ഏറ്റവും വലിയ കക്ഷിയായ ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് 79 സീറ്റുകളും ബിജെപിക്ക് 78 സീറ്റുകളും ആണുള്ളത്. 19 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. 45 സീറ്റുകളാണ് നിതീഷ് കുമാറിൻ്റെ ജെഡിയു സ്വന്തമാക്കിയത്. ഇടതുപക്ഷ പാർട്ടികൾക്ക് 14 സീറ്റുകളും ഉണ്ട്. അതായത് ആകെ 243 അംഗ നിയമസഭയിൽ 160 എംഎൽഎമാരാണ് മഹാഗത്ബന്ധന് ഉള്ളത്. നാല് എംഎൽഎമാരുള്ള ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്കുലർ) ബിജെപിക്കൊപ്പമാണ്.
advertisement
ജെഡിയുവിനെ പിളർത്തിക്കൊണ്ട് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിക്കാനും ആർജെഡി തന്ത്രം മെനയുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാധ്യത കണക്കിലെടുത്താണ് ലലൻ സിങ് സിങിനെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കം ചെയ്ത് നിതീഷ്‌കുമാർ സ്ഥാനം ഏറ്റെടുത്തത്.
എന്തായാലും ബീഹാറിൽ മിക്കവാറും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നിസംശയം പറയുന്നത്. " നിതീഷ് കുമാർ മുഖ്യമന്ത്രിയാകാനാണ് സാധ്യത , ബിജെപിക്ക് ഉപമുഖ്യമന്ത്രിമാരുണ്ടാകും, ഇതൊരു പഴയ ഫോർമുലയാണ്," എന്നാണ് ബീഹാർ നിരീക്ഷകരിൽ ഒരാൾ പ്രതികരിച്ചത്.
advertisement
" ബി.ജെ.പിക്ക് ഇത് പരീക്ഷിച്ച കൂട്ടുകെട്ടാണ്. നേരത്തെ നിതീഷ് കുമാറുമായി മത്സരിച്ച് 39 സീറ്റുകൾ നേടി," എന്ന് പത്രപ്രവർത്തകൻ സന്തോഷ് സിംഗ് പറയുന്നു. മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും ജെഡിയുവും ഒരുമിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും സിംഗ് വ്യക്തമാക്കി. നിതീഷ് കുമാറിനൊപ്പം ബിജെപിക്ക് കൂടുതൽ വോട്ടുകൾ നേടാൻ സാധിക്കും എന്നും ഇതിലൂടെ ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 27, 2024 8:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നിതീഷ് കുമാറിന്റെ 'ഘർ വാപ്‌സി' ബിജെപിക്ക് ഗുണം ചെയ്യുമോ? പ്രതിപക്ഷ സഖ്യത്തിന് ആശങ്ക വേണോ?