വാജ്‌പേയിക്ക് നന്ദി പറഞ്ഞ് ഒമര്‍ അബ്ദുള്ള;പദ്ധതി തുടങ്ങിയപ്പോ ഞാന്‍ എട്ടാം ക്ലാസില്‍ ആയിരുന്നു; ഇപ്പൊ 55 വയസ്സായി
- Published by:Sarika N
- news18-malayalam
Last Updated:
പ്രധാനമന്ത്രിയുടെ സഹായത്തോടെ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമര്‍ അബ്ദുള്ള പറഞ്ഞു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. പാലത്തിന്റെ ഉദ്ഘാടന വേളയില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അകമഴിഞ്ഞ് പ്രശംസിച്ചു. ഏറെക്കാലമായി കാത്തിരുന്ന ഒരു പദ്ധതി പൂര്‍ത്തിയാക്കിയതിന് അദ്ദേഹം നന്ദി പറഞ്ഞു.
''ഈ ട്രെയിന്‍ സര്‍വീസിനെക്കുറിച്ച് നിരവധിപേര്‍ സ്വപ്‌നം കണ്ടിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് നിങ്ങള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ കശ്മീര്‍ താഴ്‌വര ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി റെയില്‍വഴി ബന്ധിപ്പിച്ചിരിക്കുകയാണ്,'' ഒമര്‍ അബ്ദുള്ള പറഞ്ഞു.
''ഈ അവസരത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോട് ഞാന്‍ നന്ദി പറയുന്നു. ഈ പദ്ധതി ആരംഭിച്ചപ്പോള്‍ ഞാന്‍ എട്ടാം ക്ലാസില്‍ ആയിരുന്നു. എനിക്ക് ഇപ്പോള്‍ 55 വയസ്സായി. ഒടുവില്‍ ആ പദ്ധതി പൂര്‍ത്തിയായിരിക്കുന്നു. വാജ്‌പേയി ജി ഇത് ഒരു ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കുള്ള ധനസഹായം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു,'' ഒമര്‍ അബ്ദുള്ള പറഞ്ഞു.
advertisement
''ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ നിന്ന് കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രിയായി ഞാന്‍ മാറിയിരിക്കുന്നു. ഇതില്‍ വൈകാതെ മാറ്റമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായത്തോടെ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ കിട്ടുമെന്ന് കരുതുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ജമ്മുകശ്മീരിലെ പ്രധാനപ്പെട്ട റെയില്‍വേ വികസന പദ്ധതികളെല്ലാം എനിക്ക് കാണാന്‍ കഴിഞ്ഞു. 2014ലെ അനന്ത്‌നാഗ് സ്റ്റേഷന്‍, ബനിഹാള്‍ ടണല്‍ മുതല്‍ കത്ര സ്റ്റേഷന്‍ വരെ കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഇപ്പോള്‍ ചെനാബ് പാലവും. ജമ്മു, ശ്രീനഗര്‍ റിംഗ് റോഡുകള്‍, ഡല്‍ഹി-അമൃത്സര്‍-കത്ര എക്‌സ്പ്രസ് വേ, നാലുവരി പാത, വിമാനത്താവള വികസനം, റെയില്‍വെ വികസന പദ്ധതികള്‍ എന്നിവയെല്ലാം വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്,'' അദ്ദേഹം പറഞ്ഞു.
advertisement
''ഈ പാലം തലമുറകൾ നീണ്ട സ്വപ്‌നമാണ്. ഇത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും,'' അദ്ദേഹം പറഞ്ഞു.
''വികസിത ഇന്ത്യക്ക് ചേര്‍ന്ന വിധം വികസിത ജമ്മു കശ്മീരിനെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയോട് ഞാന്‍ നന്ദി പറഞ്ഞു. ചെനാബ് പാലത്തിന്റെ ഉദ്ഘാടനം കേവലം അടിസ്ഥാന സൗകര്യം മാത്രമല്ല, മറിച്ച് മേഖലയിലെ ഐക്യത്തിനും പുരോഗതിയ്ക്കും വേണ്ടിയുള്ള ഒരു ചരിത്ര നിമിഷത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu and Kashmir
First Published :
June 07, 2025 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വാജ്‌പേയിക്ക് നന്ദി പറഞ്ഞ് ഒമര്‍ അബ്ദുള്ള;പദ്ധതി തുടങ്ങിയപ്പോ ഞാന്‍ എട്ടാം ക്ലാസില്‍ ആയിരുന്നു; ഇപ്പൊ 55 വയസ്സായി