കളിപ്പാട്ടമെന്ന് കരുതി ഒരു വയസുകാരന്‍ പാമ്പിനെ വായിലാക്കി ചവച്ചുകൊന്നു; വീഡിയോ വൈറല്‍
Last Updated:
താന്‍ നോക്കുമ്പോള്‍ കുട്ടി എന്തോ വായിലിട്ട് ചവയ്ക്കുകയായിരുന്നു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതൊരു പാമ്പാണെന്ന് മനസിലായത്.
കളിപ്പാട്ടമാണെന്ന് കരുതി കണ്‍മുന്നിലൂടെ ഇഴഞ്ഞുവന്ന പാമ്പിനെ ഒരു വയസുകാരന്‍ കടിച്ചുകൊന്നു. ബീഹാറിലെ ഗയ ജില്ലയിലെ ജമുഹര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. പാമ്പിനെ കുട്ടി വായിലിട്ട് ചവയ്ക്കുന്നത് കുട്ടിയുടെ അമ്മ കണ്ടതോടെയാണ് വലിയൊരു അപകടം ഒഴിവായത്.
ഉടന്‍ തന്നെ അമ്മ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍ കുട്ടിയെ വിശദമായി പരിശോധിക്കുകയും കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
സംഭവം നടന്ന ദിവസം കുട്ടി വീടിന്റെ ടെറസിലിരുന്ന് കളിയ്ക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. അപ്പോഴാണ് കുട്ടിയുടെ മുന്നിലേക്ക് പാമ്പ് ഇഴഞ്ഞുവന്നത്. കളിപ്പാട്ടമാണെന്ന് കരുതി അവന്‍ പാമ്പിനെ വായിലാക്കിയെന്നും അമ്മ പറഞ്ഞു.
താന്‍ നോക്കുമ്പോള്‍ കുട്ടി എന്തോ വായിലിട്ട് ചവയ്ക്കുകയായിരുന്നു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതൊരു പാമ്പാണെന്ന് മനസിലായത്. ഉടന്‍ തന്നെ പാമ്പിനെ അവന്റെ വായില്‍ നിന്നെടുത്ത് പുറത്തേക്ക് കളഞ്ഞുവെന്നും അമ്മ പറഞ്ഞു. മഴക്കാലത്ത് ഈ പ്രദേശത്ത് കണ്ടുവരുന്ന ഒരിനം വിഷമില്ലാത്ത പാമ്പിനെയാണ് കുട്ടി വായിലിട്ട് ചവച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
advertisement
ഈ ഒരു വയസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മയുടെ തോളിലിരിക്കുന്ന കുട്ടിയുടെ വീഡിയോ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം കുട്ടി കടിച്ചുകൊന്ന പാമ്പിന്റെ ചിത്രവും വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചിരുന്നു.
Boy from Bihar bites snake to death. Doctors declare him safe. Snake association demands justice. pic.twitter.com/6xjErC7f5H
— Dr. Ajayita (@DoctorAjayita) August 21, 2024
advertisement
സമാനമായ സംഭവം ഇക്കഴിഞ്ഞ ജൂലൈയില്‍ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബീഹാര്‍ സ്വദേശിയായ യുവാവ് തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച സംഭവമാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. പാമ്പിനെ ഇദ്ദേഹം കൊല്ലുകയും ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു.
അതേസമയം ആറ് തവണ പാമ്പുകടിയേറ്റിട്ടും മരണത്തെ അതിജീവിച്ചു എന്ന് അവകാശപ്പെട്ട ഒരു യുവാവിന്റെ വാര്‍ത്ത നേരത്തെ വൈറലായിരുന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ നിന്നുള്ള വികാസ് ദുബെ എന്ന 24 കാരനാണ് ഒന്നര മാസത്തിനിടയില്‍ ആറ് തവണ പാമ്പു കടിയേറ്റെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ പിന്നീട് വലിയൊരു ട്വിസ്റ്റാണ് ഉണ്ടായത്.
advertisement
യുവാവിന് ഒരിക്കല്‍ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും ബാക്കി അഞ്ചുതവണയും പാമ്പ് കടിച്ചതായി തോന്നിയത് യുവാവിന്റെ മനസിന്റെ തോന്നല്‍ മാത്രമായിരുന്നുവെന്നുമാണ് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍. യുവാവിന് മാനസിക ചികിത്സ ആവശ്യമാണെന്ന് ഡെപ്യൂട്ടി സിഎംഒ ഡോ. ആര്‍ കെ വര്‍മ പറഞ്ഞു.
ജൂണ്‍ രണ്ടിന് ആയിരുന്നു യുവാവിന് ആദ്യമായി പാമ്പുകടിയേറ്റത്. കിടക്കയില്‍ നിന്ന് എണീക്കുന്നതിനിടയിലാണ് വികാസിനെ പാമ്പ് കടിച്ചത്. തുടര്‍ന്ന് ഇയാളെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. അങ്ങനെ ജൂണ്‍ രണ്ടിനും ജൂലൈ 6നും ഇടയിലായി 6 തവണ പാമ്പുകടിയേറ്റുവെന്ന് യുവാവ് അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുകയായിരുന്നു. പാമ്പ് നിശ്ചിത ഇടവേളയില്‍ തന്നെ കടിച്ചു എന്നത് യുവാവിന്റെ മനസിന്റെ തോന്നലായിരുന്നുവെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bihar
First Published :
August 21, 2024 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കളിപ്പാട്ടമെന്ന് കരുതി ഒരു വയസുകാരന്‍ പാമ്പിനെ വായിലാക്കി ചവച്ചുകൊന്നു; വീഡിയോ വൈറല്‍