'പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നടന്നത് സംഘടിത അക്രമം'; ചിലർ സാഹചര്യം മുതലെടുത്തു: മോഹൻ ഭാഗവത്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ എതിര്‍ക്കുന്നതല്ല പൗരത്വനിയമഭേദഗതി. എന്നാൽ ഈ നിയമത്തെ എതിർത്ത ചിലർ ഈ നിയമം മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുകയാണെന്ന തരത്തിൽ വ്യാജ പ്രചരണം നടത്തി മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചു
പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്ത് നടന്നത് സംഘടിത അക്രമങ്ങളെന്ന് ആർഎസ്എസ് ചീഫ് മോഹൻ ഭാഗവത്. 'പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം എന്ന പേരിൽ ചില അവസരവാദികള്‍ രാജ്യത്ത് സംഘടിതമായ അക്രമം അഴിച്ചുവിട്ടു' എന്നാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. വിജയദശമി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആർഎസ്എസ് ചീഫിന്‍റെ പ്രതികരണം.
'ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ എതിര്‍ക്കുന്നതല്ല പൗരത്വനിയമഭേദഗതി. എന്നാൽ ഈ നിയമത്തെ എതിർത്ത ചിലർ ഈ നിയമം മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുകയാണെന്ന തരത്തിൽ വ്യാജ പ്രചരണം നടത്തി മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചു.. ഈ നിയമത്തിനെതിരായ പ്രതിഷേധം എന്ന പേരിൽ ചില അവസരവാദികൾ സംഘടിതമായ ആക്രമണം രാജ്യത്ത് അഴിച്ചുവിട്ടു' എന്നായിരുന്നു വാക്കുകൾ. ഇതിന് എന്തെങ്കിലും പരിഹാരമാർഗം കണ്ടെത്തുന്നതിന് മുമ്പെ തന്നെ കോവിഡ് മഹാമാരി വ്യാപിച്ചു. ഈ സാഹചര്യത്തിലും സംഘർഷം വീണ്ടും ആളിപ്പടർത്താനുള്ള ശ്രമങ്ങൾ കലാപകാരികളും അവസരവാദികളും അണിയറയിൽ തുടർന്നു പോരുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
advertisement
കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളികളായ ആളുകൾക്ക് നന്ദി പറയാനും ഈ അവസരം മോഹൻ ഭാഗവത് ഉപയോഗപ്പെടുത്തി. 'കോവിഡ് പോരാട്ടത്തിൽ പങ്കാളികളായ ജീവിച്ചിരിക്കുന്ന, രോഗത്തിന് മുന്നിൽ കീഴടങ്ങിയ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ പ്രതിനിധികൾക്കും മുമ്പിൽ ഞാൻ ആദരവോടെ കുമ്പിടുകയാണ്. ആരോഗ്യവിദഗ്ധർ, മുൻസിപ്പാലിറ്റി ജീവനക്കാർ തുടങ്ങി സമൂഹത്തിന്‍റെ വ്യത്യസ്ത തട്ടുകളിൽ നിന്നും പ്രവർത്തിക്കുന്ന എല്ലാവരും ഇക്കാര്യത്തിൽ ആദരണീയരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
'കൊറോണ വൈറസിനെ നേരിടാൻ ശക്തമായി തന്നെ നിലകൊണ്ട രാജ്യങ്ങളിലൊന്നാണ് ഭാരതം. ഈ വിപത്തിനെ ഫലപ്രദമായി തന്നെ രാജ്യം നേരിട്ടു. പൗരന്മാർക്ക് മുന്നറിയിപ്പ് നൽകൽ, അടിയന്തിര ടാസ്ക് ഫോഴ്സ് നിർമ്മാണം, പ്രതിരോധ മാർഗങ്ങളുടെ ഫലപ്രദമായ നടപ്പാക്കൽ തുടങ്ങി എല്ലാകാര്യങ്ങളിലും നമ്മുടെ സർക്കാരും ഭരണസംവിധാനങ്ങളുമെല്ലാം കാര്യക്ഷമമായി തന്നെ പ്രവർത്തിച്ചുവെന്നും ഭാഗവത് വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2020 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നടന്നത് സംഘടിത അക്രമം'; ചിലർ സാഹചര്യം മുതലെടുത്തു: മോഹൻ ഭാഗവത്