'മുസ്ലീങ്ങളോടുള്ള നയം' ഫ്രഞ്ച് പ്രസിഡന്റിനെതിരായ പരാമർശം; ഫ്രാൻസ് തുർക്കിയിൽ നിന്നും അംബാസഡറെ തിരികെ വിളിച്ചു

Last Updated:

'എർദോഗന്‍റെ പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. അമിതമായ ഈ പരുഷ പെരുമാറ്റം അല്ല രീതി. എർദോഗൻ തന്‍റെ നയങ്ങളുടെ രീതി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം കാരണം അത് എല്ലാതരത്തിലും അപകടകരമാണ്'

മുസ്ലീങ്ങളോടുള്ള നയങ്ങളുടെ പശ്ചാത്തലത്തിൽ കൊമ്പു കോർത്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും തുർക്കി പ്രസിഡന്‍റ് റിസെപ് തയ്യിപ് എർദോഗനും.ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് മാനസിക പരിശോധനയുടെ ആവശ്യമുണ്ടെന്ന എർദോഗന്‍റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.   'ഒരു രാജ്യത്തിന്‍റെ തലപ്പത്തിരിക്കുന്ന വ്യക്തി വ്യത്യസ്തമായ ഒരു വിശ്വാസത്തിൽപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ ഇത്തരത്തിലാണ് കാണുന്നതെങ്കിൽ എന്താണ് പറയേണ്ടത്. ആദ്യം പറയേണ്ടത് അയാളുടെ മനോനില പരിശോധിക്കണം എന്നു തന്നെയാണ്' എന്നായിരുന്നു എർദോഗന്‍റെ പ്രസ്താവന.
എന്നാൽ ഈ പ്രസ്താവന ഇപ്പോൾ നേരത്തെ തന്നെ ഇരുരാജ്യങ്ങളും തമ്മിൽ നിലവിലിരുന്ന പ്രശ്നങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. എർദോഗന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ അങ്കാറയിലെ ഫ്രഞ്ച് അംബാസഡറെ തിരികെ വിളിച്ചിരിക്കുകയാണ് ഫ്രാൻസ്. അത്യസാധാരണ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 'തുർക്കിയിലെ ഫ്രഞ്ച് അംബാസഡറെ തിരികെ വിളിച്ചിട്ടുണ്ട്. എർദോഗന്‍റെ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സാഹചര്യങ്ങൾ ചർച്ച ചെയ്യാന്‍ അദ്ദേഹം പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും' മാക്രോണുമായി അടുത്തവൃത്തങ്ങൾ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
'എർദോഗന്‍റെ പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല.  അമിതമായ ഈ പരുഷ പെരുമാറ്റം അല്ല രീതി. എർദോഗൻ തന്‍റെ നയങ്ങളുടെ രീതി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം കാരണം അത് എല്ലാതരത്തിലും അപകടകരമാണ്' ഫ്രഞ്ച് ഉദ്യോഗസ്ഥന്‍റെ വാക്കുകളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. അധ്യാപകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തിൽ അനുശോചനമോ പിന്തുണയോ അറിയിക്കാത്ത തുർക്കി പ്രസിഡന്‍റിന്‍റെ നടപടി ഫ്രാൻസ് പ്രത്യേകമായി തന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഈ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫ്രാൻസ് ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം അങ്കാരയിൽ ഉയർന്നത് സംബന്ധിച്ച ആശങ്കയും ഇയാൾ പങ്കു വച്ചിട്ടുണ്ട്.
advertisement
ഫ്രാന്‍സിൽ പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകൾ ക്ലാസിൽ ചർച്ച ചെയ്ത അധ്യാപകൻ ദാരുണമായി കൊല ചെയ്യപ്പെട്ടിരുന്നു. വഴിയരികിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ കടുത്ത നടപടികളുമായി മുന്നോട്ട് പോയിരുന്നു.
advertisement
തീവ്ര ഇസ്ലാമികവാദത്തിൽ നിന്നും തന്‍റെ രാജ്യത്തെ മതേതര മൂല്യങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ ചില നിർദേശങ്ങളും ഫ്രഞ്ച് പ്രസിഡന്‍റ് മുന്നോട്ട് വച്ചിരുന്നു. ഇതാണ് എർദോഗനെ പ്രകോപിതനാക്കിയതും ഇരു നേതാക്കളും തമ്മിലുള്ള പരസ്യപോരിന് ഇടയാക്കിയിരിക്കുന്നതും.
മലയാളം വാർത്തകൾ/ വാർത്ത/World/
'മുസ്ലീങ്ങളോടുള്ള നയം' ഫ്രഞ്ച് പ്രസിഡന്റിനെതിരായ പരാമർശം; ഫ്രാൻസ് തുർക്കിയിൽ നിന്നും അംബാസഡറെ തിരികെ വിളിച്ചു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement