'പഹൽഗാം ആക്രമണം ഇന്ത്യയിൽ കലാപം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ ആസൂത്രണം ചെയ്തത്'; പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോഴെല്ലാം പാക്കിസ്ഥാൻ നാണംകെട്ട പരാജയത്തെ ഓർക്കുമെന്നും പ്രധാനമന്ത്രി

News18
News18
പഹൽഗാം ആക്രമണം ഇന്ത്യയിൽ കലാപം സൃഷ്ടിക്കാൻ പാകിസ്ഥാൻ ആസൂത്രണം ചെയ്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ ക്യാമ്പുകൾ തകർന്നതായും അദ്ദേഹം പറഞ്ഞു. മെയ് 22 ലെ പഹൽഗാം ആക്രമണത്തിനുശേഷം ജമ്മു & കശ്മീരിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ കത്രയിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാൻ മനുഷ്യത്വത്തിനും ദരിദ്രരുടെ ഉപജീവനമാർഗ്ഗത്തിനും പോലും എതിരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു
"ഇന്ത്യയിൽ കലാപം സൃഷ്ടിക്കുകയും കശ്മീരിലെ കഠിനാധ്വാനികളായ ജനങ്ങളുടെ വരുമാനം തടയുകയും ചെയ്യുക എന്നതായിരുന്നു പഹൽഗാം ഭീകരാക്രമണത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് പാകിസ്ഥാൻ കശ്മീരിലെ വിനോദസഞ്ചാരികളെ ആക്രമിച്ചത്. കശ്മീരിലെ കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം നൽകുന്ന ടൂറിസത്തെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്," അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പാകിസ്ഥാൻ ചിന്തിക്കുമ്പോഴെല്ലാം അവർക്ക് നാശത്തെക്കുറിച്ച് ഓർമ്മ വരുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
"ഇന്ന് ജൂൺ 6. ഒരു മാസം മുമ്പ് മെയ് 6 രാത്രി പാകിസ്ഥാൻ ഭീകരർക്ക് അന്ത്യവിധി ദിനമാണെന്ന് തെളിഞ്ഞു. ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോഴെല്ലാം പാകിസ്ഥാൻ നാണംകെട്ട പരാജയത്തെ ഓർക്കും. പാകിസ്ഥാൻ സൈന്യവും ഭീകരരും, ഇന്ത്യ തങ്ങളുടെ പ്രദേശത്തിനുള്ളിൽ ഇത്ര ആഴത്തിൽ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ അവശിഷ്ടങ്ങളായി മാറി" അദ്ദേഹം പറഞ്ഞു.
advertisement
പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നിയമന കത്തുകൾ നൽകിയിട്ടുണ്ടെന്നെന്നും ഷെല്ലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് അധിക സഹായം പ്രഖ്യാപിച്ചുകൊണ്ട്, വീടുകൾക്ക് വ്യാപകമായി കേടുപാടുകൾ സംഭവിച്ച കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനകം നൽകിയിട്ടുള്ള നഷ്ടപരിഹാരത്തിന് പുറമേയാണ് ഈ സാമ്പത്തിക സഹായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര അതിർത്തിയിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനെപ്പറ്റിയും പ്രധാനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. "സുരക്ഷാ നടപടികളുടെ ഭാഗമായി, സിവിലിയൻ പ്രദേശങ്ങളിൽ 10,000 ബങ്കറുകൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ, മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ജമ്മു കശ്മീർ ഡിവിഷനായി രണ്ട് അതിർത്തി ബറ്റാലിയനുകൾ സൃഷ്ടിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണം താഴ്‌വരയിലെ വികസന പ്രവർത്തനങ്ങൾ തുടരുന്നതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'പഹൽഗാം ആക്രമണം ഇന്ത്യയിൽ കലാപം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ ആസൂത്രണം ചെയ്തത്'; പ്രധാനമന്ത്രി നരേന്ദ്ര മോദി
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement