ആണവായുധ നയം: രാജ്നാഥ് സിംഗിന്റെ പ്രസ്താവന നിരുത്തരവാദിത്തപരമെന്ന് പാക് വിദേശകാര്യമന്ത്രി
Last Updated:
കശ്മീർ വിഷയത്തിൽ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
ഇസ്ലാമാബാദ്: ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ആണാവായുധ നയവുമായി ബന്ധപ്പെട്ട് സിംഗ് നടത്തിയ ചില പരാമർശങ്ങൾക്കെതിരെയാണ് ഖുറേഷി രംഗത്തെത്തിയിരിക്കുന്നത്. രാജ്നാഥ് സിംഗിന്റെ പ്രസ്താവനകൾ നിരുത്തരവാദിത്തപരവും ദൗർഭാഗ്യകരവുമാണ്. ഇത് അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് കാണിക്കുന്നതെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ വിമർശനം.
കശ്മീർ വിഷയത്തിൽ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നാണ് ഇന്ത്യൻ നയമെന്നും എന്നാൽ സാഹചര്യമനുസരിച്ച് ഭാവിയിൽ ഇതിന് മാറ്റമുണ്ടായേക്കാമെന്നുമായിരുന്നു സിംഗിന്റെ മുന്നറിയിപ്പ്. ഇതിനെതിരെയാണ് ഖുറേഷിയുടെ പ്രതികരണം.
' നിലവിലെ സാഹചര്യത്തിലും സമയത്തിലും ഇന്ത്യൻ പ്രതിരോധ മന്ത്രി നടത്തിയ ഈ പ്രസ്താവന തീർത്തും ദൗർഭാഗ്യകരമാണ്.. ഇത് ഉത്തരവാദിത്തമില്ലായ്മയും യുദ്ധവെറിയുമാണ് കാണിക്കുന്നത്.. എന്നാൽ പാകിസ്താൻ വിശ്വസ്തമായ രീതിയിൽ തന്നെ പ്രതിരോധം തുടരും.. ഇന്ത്യൻ പ്രതിരോധ മന്ത്രി അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് പ്രകടിപ്പിച്ചിരിക്കുന്നത്' എന്നായിരുന്നു ഖുറേഷിയുടെ വാക്കുകൾ.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2019 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആണവായുധ നയം: രാജ്നാഥ് സിംഗിന്റെ പ്രസ്താവന നിരുത്തരവാദിത്തപരമെന്ന് പാക് വിദേശകാര്യമന്ത്രി