നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു വിമാനത്താവള ആക്രമണത്തിന് പിന്നിൽ ലഷ്കറോ ജെയ്ഷെ മൊഹമ്മദോ ആകാമെന്ന് ഇന്‍റലിജൻസ്

  ജമ്മു വിമാനത്താവള ആക്രമണത്തിന് പിന്നിൽ ലഷ്കറോ ജെയ്ഷെ മൊഹമ്മദോ ആകാമെന്ന് ഇന്‍റലിജൻസ്

  വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയോട് വളരെ അടുത്താണ് സ്‌ഫോടനങ്ങൾ നടന്നതെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

  Jammu_Blast

  Jammu_Blast

  • Share this:
   ശ്രീനഗർ: ഞായറാഴ്ച പുലർച്ചെ ജമ്മു വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഇരട്ട സ്‌ഫോടനങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്‌കർ-ഇ-തായ്‌ബയുടെയോ ജയ്ഷ്-ഇ-മുഹമ്മദിന്റെയോ ആകാമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ജമ്മുവിലെ വ്യോമസേനാ താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.

   വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയോട് വളരെ അടുത്താണ് സ്‌ഫോടനങ്ങൾ നടന്നതെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിൽ ഒരു കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചപ്പോൾ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു. എയർ ട്രാഫിക് കൺട്രോൾ (എടിസി) കെട്ടിടവും പാർക്ക് ചെയ്തിരുന്ന മി 17 കോപ്റ്ററുകളുമാണ് ബോംബ് സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തി. സ്‌ഫോടനങ്ങളിലൊന്ന് എടിസിയിൽ നിന്ന് 100 മീറ്റർ അകലെയാണ് നടന്നത്.

   അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.


   അതേസമയം, ജമ്മു വിമാനത്താവളത്തിൽ സാധാരണ വിമാനങ്ങളും ഇറങ്ങാറുണ്ട്. ജമ്മു വിമാനത്താവളത്തിൽ റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. സ്ഫോടനത്തെ തുടർന്ന് ജമ്മുവിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

   'ധർമജനെ നേരിട്ടു വിളിച്ചു; കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പല കാര്യങ്ങളിലും വസ്തുതയുണ്ട്' - കെ സുധാകരൻ

   എന്നാൽ, സ്ഫോടനത്തിൽ ജീവഹാനിയോ യന്ത്രങ്ങൾക്ക് തകരാറോ പറ്റിയിട്ടില്ലെന്നാണ് ഡിഫൻസ് പി ആർ ഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറയുന്നത്.


   സ്ഫോടന ശബ്ദം കേട്ടത് പുലർച്ചെ 1.42നാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കിലോമീറ്റർ അപ്പുറത്തേക്ക് വരെ ശബ്ദം കേൾക്കാവുന്ന തരത്തിലുള്ളത് ആയിരുന്നു സ്ഫോടനം. സ്ഫോടനം നടന്നതിനു തൊട്ടു പിന്നാലെ പൊലീസും ഫോറൻസിക് വിദഗ്ദരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി.
   Published by:Anuraj GR
   First published:
   )}