ഇന്റർഫേസ് /വാർത്ത /India / 'തീവ്രവാദികള്‍ക്കുള്ള ഫണ്ടിങ് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം'; കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

'തീവ്രവാദികള്‍ക്കുള്ള ഫണ്ടിങ് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം'; കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

S Jaishankar

S Jaishankar

ഷാങ്ഹായ് സഹകരണ യോ​ഗത്തിന് ശേഷമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ വിമർശനം.

  • Share this:

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോ​ഗത്തിന് ശേഷമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ വിമർശനം.

കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 സൈനികർക്ക് വീരമൃത്യു; ആക്രമണത്തിന് പിന്നില്‍ PAFF

തീവ്രവാദ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയശങ്കര്‍ തള്ളിക്കളഞ്ഞു.

First published:

Tags: Pakistan, S jaishankar, Terrorism