ഗവർണർ ആനന്ദബോസ് ബംഗാള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രകടനത്തില്‍ സന്തുഷ്ടനല്ല; പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
പശ്ചിമ ബംഗാള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ സിന്‍ഹയുടെ ജോയിനിംഗ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ മടക്കി അയച്ചു
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കി ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദ ബോസ്. ഇതോടെ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ സിന്‍ഹയുടെ ജോയിനിംഗ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ മടക്കി അയച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസുമായി നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണം. ജോയിനിങ് റിപ്പോര്‍ട്ട് മടക്കി അയച്ചതോടെ രാജീവ് സിന്‍ഹയ്ക്ക് കമ്മീഷണറായി തുടരാന്‍ കഴിയുമോയെന്നതില്‍ അവ്യക്ത തുടരുകയാണ്.
അതേസമയം, കമ്മീഷണറുടെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചതിനാല്‍, ജോയിനിങ് റിപ്പോര്‍ട്ട് ഒപ്പിടാതെ മടക്കി അയക്കുന്നതിലൂടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇദ്ദേഹത്തെ നീക്കം ചെയ്യുന്നതിന് ഒരു ഇംപീച്ച്മെന്റ് പ്രക്രിയ ഉണ്ട്. അതിന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരവും രാഷ്ട്രപതിയുടെ ഒപ്പും ആവശ്യമാണ്. അതേസമയം, കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കഴിയുന്നില്ലെങ്കില്‍, അദ്ദേഹത്തിന് രാജിവെക്കാന്‍ തീരുമാനിക്കാമെന്ന് ചൊവ്വാഴ്ച കോടതി വ്യക്തമാക്കിയിരുന്നു.
advertisement
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രകടനം സംബന്ധിച്ച് പൊതുജനങ്ങളും കോടതിയും ഉള്‍പ്പെടെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം നേരിടുന്നതിനിടെക്കാണ് ഗവര്‍ണറുടെ നടപടി. ഗ്രാമപഞ്ചായത്തിലെ 64,339 സീറ്റുകളില്‍ 6,238 സീറ്റുകളിൽ മാത്രമാണ് എതിരില്ലാതെ വിജയിച്ചത്. പഞ്ചായത്ത് സമിതിയിലെ 9,730 സീറ്റുകളില്‍ 759 സീറ്റുകളിലും എതിരില്ലാതെ വിജയം ഉണ്ടായി. ജില്ലാ പഞ്ചായത്തിന് 928 സീറ്റുകളില്‍ 8 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ മാത്രമാണ് എതിരില്ലാത്തത്. 2018ല്‍ ടിഎംസി 34% സീറ്റുകള്‍ എതിരില്ലാതെ നേടിയിരുന്നു. എന്നാല്‍ ഇത്തവണ എണ്ണം ഗണ്യമായി കുറഞ്ഞു.ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിന്‍വലിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം 20,585 ആണ്.
advertisement
തൃണമൂല്‍ 6848 നാമനിര്‍ദേശ പത്രികകളും ബിജെപി 5542 നാമനിര്‍ദേശ പത്രികകളും സിപിഎം 2990 നാമനിര്‍ദേശ പത്രികകളും കോണ്‍ഗ്രസ് 1827 നാമനിര്‍ദേശ പത്രികകളും പിന്‍വലിച്ചു.ബംഗാള്‍ ഗവര്‍ണറിന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) രാജ്യത്തുടനീളം ആനന്ദ ബോസിന് സുരക്ഷയൊരുക്കുണ്ട്.
advertisement
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാജ്യത്തിന്റെ ഏത് ഭാഗത്തേക്കു യാത്രചെയ്യുമ്പോഴും ആനന്ദബോസിന് 25 മുതല്‍ 30 വരെ സിആര്‍പിഎഫ് സായുധ സേനാംഗങ്ങളുടെ അകമ്പടിയുണ്ടാകും. 1977 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദ ബോസ് കഴിഞ്ഞ നവംബറിലാണ് ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. ഉപരാഷ്ട്രപതിയും ആനന്ദബോസിന്റെ മുന്‍ഗാമിയുമായ ജഗ്ദീപ് ധന്‍കറിനും ഇതേ പദിവിയിലിരിക്കുമ്പോള്‍ ഇസഡ് പ്ലസ് സുരക്ഷ നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവർക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
West Bengal
First Published :
Jun 23, 2023 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗവർണർ ആനന്ദബോസ് ബംഗാള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രകടനത്തില്‍ സന്തുഷ്ടനല്ല; പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍








