വെറും നാലു മാസം കൊണ്ട് 250 കോടി; പതഞ്ജലി വിറ്റത് 25 ലക്ഷം കൊറോണിൽ കിറ്റ്

Last Updated:

ഇമ്മ്യൂണിറ്റി ബൂസ്റ്ററായി വിൽക്കാൻ അനുമതി നൽകിയതിന് ശേഷം ഇതുവരെ 25 ലക്ഷം കൊറോണിൽ കിറ്റുകളാണ് വിറ്റത്. 250 കോടി രൂപയുടെ വിറ്റുവരവാണ് ഇതിൽ നിന്ന് ഉണ്ടായത്.

ന്യൂഡൽഹി: നോവൽ കൊറോണ വൈറസിന് പരിഹാരമായി പുറത്തിറക്കിയ പതഞ്ജലി ആയുർവേദത്തിന്റെ സ്വാസരി കൊറോണിൽ കിറ്റ് നാലുമാസം കൊണ്ട് ഉണ്ടാക്കിയത് 250 കോടി രൂപയുടെ വിറ്റുവരവ്. കമ്പനിയുടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ചുള്ള നേട്ടമാണ് ഇത്. കൊറോണിൽ കിറ്റ് ലോഞ്ച് ചെയ്ത് നാലുമാസത്തിനുള്ളിലാണ് ഈ നേട്ടം.
ഇന്ത്യയിലും വിദേശത്തുമായി പതഞ്ജലി ആയുർവേദം ഇതുവരെ നിരവധി കൊറോണിൽ കിറ്റുകൾ വിറ്റു കഴിഞ്ഞു. ഒക്ടോബർ 18 വരെ 250 കോടി രൂപയുടെ 25 ലക്ഷം കൊറോണിൽ കിറ്റുകളാണ് വിറ്റത്. ഓൺലൈൻ ആയും നേരിട്ടുള്ള മാർക്കറ്റിംഗിലൂടെയും രാജ്യത്തും വിദേശത്തുമുള്ള പതഞ്ജലി ഡിസ്പെൻസറികളിലൂടെയും മെഡിക്കൽ സെന്ററുകളിലൂടെയും 25 ലക്ഷം കൊറോണിൽ കിറ്റുകളാണ് പതഞ്ജലി ആയുർവേദം വിറ്റത്.
You may also like:രാഹുൽ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി; ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി [NEWS]ബോളിവുഡിലെ പ്രമുഖ നടിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ദമ്പതികൾ [NEWS] സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി; കെ.സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിഎം വേലായുധന്‍ [NEWS]
കൊറോണ വൈറസിന് എതിരെയുള്ള പരിഹാരമായി ജൂൺ 23നാണ് കൊറോണിൽ കിറ്റ് ആരംഭിച്ചത്. അതേസമയം, കൊറോണവൈറസ് അണുബാധയ്ക്ക് ഔദ്യോഗികമായി ഒരു പരിഹാര മാർഗങ്ങളും ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. എന്നിരുന്നാലും രാംദേവിന്റെ കൊറോണിൽ കിറ്റ് ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. ഇതിന്റെ എല്ലാ പരീക്ഷണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ആയുഷ് മന്ത്രാലയം തേടിയിരുന്നു. തുടർന്ന് കൊറോണവൈറസിനുള്ള മരുന്നെന്ന നിലയിൽ ഇതിന് പരസ്യം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
advertisement
കൊറോണ വൈറസിനുള്ള ചികിത്സയായി ആദ്യം കൊറോണിലിനെ വിശേഷിപ്പിച്ച പതഞ്ജലി പിന്നീട് ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി. കൊറോണ വൈറസിന് എതിരെയുള്ള പരിഹാരമായി പരസ്യം നൽകരുതെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയതിനെ തുടർന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആയി ഇത് വിൽക്കാൻ അനുമതി നൽകിയിരുന്നു. കേന്ദ്ര മന്ത്രാലയവും ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആയി വിൽക്കാൻ അനുമതി നൽകിയിരുന്നു.
ഇമ്മ്യൂണിറ്റി ബൂസ്റ്ററായി വിൽക്കാൻ അനുമതി നൽകിയതിന് ശേഷം ഇതുവരെ 25 ലക്ഷം കൊറോണിൽ കിറ്റുകളാണ് വിറ്റത്. 250 കോടി രൂപയുടെ വിറ്റുവരവാണ് ഇതിൽ നിന്ന് ഉണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/India/
വെറും നാലു മാസം കൊണ്ട് 250 കോടി; പതഞ്ജലി വിറ്റത് 25 ലക്ഷം കൊറോണിൽ കിറ്റ്
Next Article
advertisement
കമോൺ എവരിബഡി, തിയേറ്ററുകളിൽ കൈകൊട്ടിക്കളിക്കാം; റിലീസ് ദിനത്തിൽ മെഗാ കൈകൊട്ടിക്കളിയുമായി റെക്കോർഡ് ലക്ഷ്യമിട്ട് 'ഇന്നസെന്റ്' ടീം
കമോൺ എവരിബഡി, തിയേറ്ററുകളിൽ കൈകൊട്ടിക്കളിക്കാം; റിലീസ് ദിനത്തിൽ മെഗാ കൈകൊട്ടിക്കളിയുമായി റെക്കോർഡ് ലക്ഷ്യമിട്ട്...
  • 120 റിലീസ് കേന്ദ്രങ്ങളിൽ ആയിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ കൈകൊട്ടിക്കളി നവംബർ 7-ന് നടക്കും.

  • ഇന്നസെന്‍റ് സിനിമയുടെ റിലീസ് ദിനത്തിൽ 120 സ്ഥലങ്ങളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തും.

  • ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് 'ഇന്നസെന്‍റ്' ടീമിന്‍റെ ലക്ഷ്യം.

View All
advertisement