പതഞ്ജലി CEO ആചാര്യ ബാൽകൃഷ്ണയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

Last Updated:

മികച്ച ഡോക്ടർമാരുടെ 24 മണിക്കൂർ നീണ്ടുനിന്ന നിരീക്ഷണത്തിനു ശേഷമാണ് ബാൽകൃഷ്ണയെ ഡിസ്ചാർജ് ചെയ്തത്.

റിഷികേശ്: യോഗഗുരു ബാബാ രാംദേവിന്‍റെ അടുത്ത അനുയായിയും പതഞ്ജലി സി ഇ ഒയുമായ ആചാര്യ ബാൽകൃഷ്ണയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച ആയിരുന്നു ആചാര്യ ബാൽകൃഷ്ണയെ റിഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചത്.
തലകറക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് 47 വയസുള്ള ബാൽകൃഷ്ണയെ ആശുപത്രിയിലെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ആരോഗ്യം കൈവരിച്ചതിനെ തുടർന്ന് ശനിയാഴ്ച ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എം ആർ ഐ ഉൾപ്പെടെയുള്ള പരിശോധനകളിൽ എല്ലാം സാധാരണനിലയിലാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
മികച്ച ഡോക്ടർമാരുടെ 24 മണിക്കൂർ നീണ്ടുനിന്ന നിരീക്ഷണത്തിനു ശേഷമാണ് ബാൽകൃഷ്ണയെ ഡിസ്ചാർജ് ചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആരോഗ്യകാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഇന്ന് ആശുപത്രിയിൽ എത്തിയിരുന്നു. പജഞ്ജലിയിൽ എത്തിയ ഒരു സന്ദർശകൻ നൽകിയ മധുരപലഹാരം കഴിച്ചതിനു ശേഷമാണ് ബാൽകൃഷ്ണ അസുഖബാധിതനായി കാണപ്പെട്ടതെന്ന് ബാബ രാംദേവ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
പതഞ്ജലി CEO ആചാര്യ ബാൽകൃഷ്ണയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement